എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഗുരുപ്രസാദം

02:52, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('== ഗുരുപ്രസാദം == കുഞ്ഞുങ്ങൾക്ക്‌ വീടുകളിൽ ലഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗുരുപ്രസാദം

കുഞ്ഞുങ്ങൾക്ക്‌ വീടുകളിൽ ലഭ്യമല്ലാത്ത എന്തെങ്കിലും ഒരു മാനസോല്ലാസ ഉപാധി വിദ്യാലയത്തിൽ ലഭ്യമാവണം. പണക്കാരന്റെ മക്കൾ മാത്രമല്ല സാധാരണക്കാരന്റെ മക്കളും ഉല്ലസിക്കട്ടെ.  പണത്തെ ക്കുറിച്ച് ചിന്തിച്ചപ്പോൾ അധ്യാപകർ തയ്യാറായി. ആ വർഷത്തെ ശമ്പള വർദ്ധനവിൽ തങ്ങൾക്കു ഒരു മാസം ലഭിച്ച വർധന തുക നീക്കി വെക്കാം. മൊത്തം കാൽ ലക്ഷം രൂപ റെഡി.. ആ തുക സ്കൂൾ പി. ടി. എ . ക്ക് കൈമാറിയത് ഈ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. നവംബർ 14 ശിശുദിനത്തിൽ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു 'കീഞ്ഞെറങ്ങി' യുമായി ഉല്ലാസമൂല കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു. പിന്നീട് ഈ വിദ്യാലയത്തിലെ അധ്യാപിക ആയിരുന്ന ജലജ ടീച്ചർ തന്റെ ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞ 2013 ൽ ഈ ഉല്ലാസമൂലയിലേയ്ക്ക് രണ്ട് ഊഞ്ഞാലുകൾകൂടി സമ്മാനിച്ചു.