നടക്കകം എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകമെമ്പാടും തീ പോലെ പടർന്നു പിടിക്കുന്ന ശക്തിയേറിയ ഒരു വൈറസാണ് കൊറോണ. ഇത് ആയിരക്കണക്കിനു ആൾക്കാരുടെ ജീവനെടുത്തിരിക്കുന്നു. ഇന്ത്യയടക്കം എത്ര രാജ്യങ്ങളാണ് ഇതിൻറെ ഇരയായത്. കാണാൻ പറ്റില്ലെങ്കിലും വളരെ ശക്തിയേറിയ ഒരു വൈറസ് ആണ് കൊറോണ. നമുക്കു വേണ്ടി കഷ്ടപ്പെടുന്ന എത്രയെത്ര ഡോക്ടർമാർ, എത്രയെത്ര നഴ്സുമാർ.... നമ്മൾക്ക് രോഗം വരാതിരിക്കാൻ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, ഇടയ്ക്കിടെ കൈ കഴുകുക, ആൾക്കൂട്ടത്തിൽ പോവാതിരിക്കുക, തുടങ്ങിയ ചില നിർദ്ദേശങ്ങൾ പാലിക്കാം

സമന്യു ആർ
3 എ നടക്കകം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം