എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
{{infobox school
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര് | |
---|---|
വിലാസം | |
ചെമ്പൂര് തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2016 | Lmshss44066 |
എല്‍.എം.എസ്സ്.എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്
ചരിത്രം
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍ എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
മിഷനറിമാര്‍ ഇവിടെ വന്ന് സഭ ആരംഭിച്ചതു മുതല്‍ ഇവിടത്തെ പളളികെട്ടിടത്തില്‍ വച്ച് സ്കൂളും നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 165 – ലധികം വര്‍ഷം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു. (1 ഫാം മുതല്‍ 3 ഫാം വരെ) 3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്. സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍ പോയി പഠിച്ചിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡഡ് സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്. ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ അടിസ്ഥാനസൗകര്യങ്ങളെല്ലാം വന്നത്. 1997-1998 കാലയളവില്‍ കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി. ഈ സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍ ആയി നിയമിതയായി. 2005- ഒക്ടോബര്‍ 3-ന് ഈ സ്ക്കൂള്‍ കാമ്പൗണ്ടില്‍ തന്നെ ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയുണ്ടായി.
വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്, വലിയവിളപ്പുറം, തുടങ്ങിയ സ്ഥ് ലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് അണ്‍ -എയ് ഡഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന കുറഞ്ഞു വരുന്നതിനു കാരണമാകുന്നു.
കുട്ടികളുടെ പഠനപുരോഗതിയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നു. ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ നവീന ബോധന രീതിയ്ക്ക് ആധാരം. ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ് ഇന്ന് ക്ളാസ്സ് മുറികള്‍. ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു. എല്ലാ കുട്ടികളുടേയും വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
'കടുപ്പിച്ച എഴുത്ത്'