കരിയാട് തെരു എൽ പി എസ്/ചരിത്രം

16:01, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14438 (സംവാദം | സംഭാവനകൾ) (HISTORY)

കരിയാട് ഗ്രാമത്തിൽ സ്വാതന്ത്ര്യ സമര കാലത്തിനു മുമ്പ് 1920-21 കാലഘട്ടത്തിൽ നിരക്ഷരരായ ഒരു ജനസമൂഹമായിരുന്നു നിലനിന്നിരുന്നത്. പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടവരും കർഷകത്തൊഴിലാളികളുമായിരുന്നു അവർ. നെയ്ത്ത്, മൺപാത്ര നിർമ്മാണം എന്നീ തൊഴിലുകളിലും കാർഷിക വൃത്തികളിലും ഏർപ്പെട്ടിരുന്ന അവർക്ക് അക്ഷരജ്ഞാനം കുറവായിരുന്നു. ആ കാലഘട്ടത്തിൽ കുനിയാറത്ത് ശ്രീകണ്ണൻ നമ്പ്യാർ എഴുത്തന്റവിട എന്ന പറമ്പിൽ ഒരു കുടിപ്പള്ളിക്കുടമായി ഈ വിദ്യാലയം ആരംഭിച്ചു. പനയോലയിലും പൂഴിയിലും എഴുതിക്കൊണ്ടുള്ളതായിരുന്നു ആവിദ്യാഭ്യാസം.ശ്രീ ശങ്കരൻ ഗുരുക്കൾ, രാമൻ ഗുരുക്കൾ, ചോത്തന്റവിട കണ്ണൻ ചെട്ട്യാർ എന്നിവർ ഇവിടത്തെ നാട്ടാശാൻമാരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ജില്ലാ ബോർഡിന്റെ നേതൃത്വത്തിൽ ആൺ-പെൺ വിദ്യാഭ്യാസം എന്ന് വേർതിരിച്ചായിരുന്നു. അതു പ്രകാരം 1924-ൽ ഈ വിദ്യാലയത്തെ ഗേൾസ് റേഞ്ചിൽ പെടുത്തി ഒന്നും രണ്ടും ക്ലാസുകൾ അംഗീകരിപ്പിച്ചു.സ്ഥാപക മാനേജരും പ്രധാനാധ്യാപകനും ശ്രീകണ്ണൻ നമ്പ്യാരായിരുന്നു.പിന്നീട് 3, 4, 5 ക്ലാസുകൾ അംഗീകരിക്കുകയും കരിയാട് തെരു എലിമെൻററി ഗേൾസ് സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ഇത് പിന്നീട് കരിയാട് തെരു എയ്ഡഡ് എൽ.പി സ്കൂൾ എന്നായി മാറുകയും ചെയ്തു.തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഈ വിദ്യാലയവും ഉൾപ്പെട്ട് അധ്യാപകർക്ക് നേരിട്ട് ശമ്പളം നൽകി തുടങ്ങി. 1. 6. 1966-ൽ ശ്രീ ദാമോദരൻ നമ്പ്യാർ പ്രധാനാധ്യാപകനായി. ശ്രീ മുഹമ്മദ് അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിൽ മദ്രസ ക്ലാസ് തുടങ്ങിയതോടെ അറബിക് പഠനം ആരംഭിച്ചു.