സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൻറെ തനതു പ്രവർത്തനങ്ങൾ

സഹപാഠിക്കൊരു കൈത്താങ്ങ്

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്. ഇത് കുട്ടികളുടെ ജന്മദിനത്തിൽ മറ്റ് വിശേഷ അവസരത്തിൽ ഒരു തുക( അവരവർക്ക് കഴിയുന്നത്) സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുന്നു. ഈ തുക സ്കൂളിലെ നിർധനരായ കുട്ടികൾക്ക് പുതുവസ്ത്രം വാങ്ങാനും സാമ്പത്തിക പിന്തുണ നൽകാനും ഉപയോഗിച്ചുവരുന്നു. ഒത്തിരി കുട്ടികൾക്ക് ഇതു വഴി സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.

അമ്മ വായന

കുട്ടികളുടെ വായനാശീലം അമ്മമാരിൽ ഊടെ വളർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ആയി സ്കൂളിൽ രൂപീകരിച്ച പദ്ധതിയാണ് അമ്മ വായന. എല്ലാ ദിവസവും ഒരു നിശ്ചിത എണ്ണം പുസ്തകങ്ങൾ ഓഫീസിനു മുൻപിൽ ഉള്ള മേശയിൽ വയ്ക്കും രജിസ്റ്ററും ഉണ്ടാകും കുട്ടികളെ സ്കൂളിൽ കൊണ്ടുവരാൻ വരുന്ന രക്ഷിതാക്കൾക്ക് ഈ പുസ്തകങ്ങൾ എടുത്തു അവിടെവച്ച് വായിക്കുവാനും വീട്ടിൽ കൊണ്ടു പോകുവാനും ഉള്ള അവസരം ഉണ്ടാകും. ഇത് രക്ഷിതാക്കൾക്കിടയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവർത്തനമായിരുന്നു
=സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
  • സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
  • ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
  • സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
  • ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ==
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹരിതസേന

==നാളെക്കായി ഇന്നേ ഞങ്ങൾ പ്രവർത്തനങ്ങൾ

  • വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • അടുക്ക ത്തോട്ടം ,വിദ്യാലയ ഉദ്യാനം എന്നിവയുടെ പരിപാലനം
  • വ്യക്തി ശുചിത്വ പരിശോധന വിലയിരുത്തൽ
  • ഭക്ഷണം പാഴാക്കുന്നത് തടയൽ
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കൽ
  • വിദ്യാലയം ഹരിതാഭമാക്കൽ
  • മാലിന്യ സംസ്കരണം ==