ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ

10:22, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ ബേക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ്

ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ
അവസാനം തിരുത്തിയത്
31-01-2022Sankarkeloth


ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. മുകളിൽ കൊടുത്ത രണ്ടു വാക്യവും വിദ്യാലയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നു.നമ്മളൊക്കെയും കാലങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.യാത്രയിൽ നമുക്ക് അറിവും അനുഭവവും ഉണ്ടാകുന്നു.ഇത്തരമൊരു അറിവിനും അനുഭവങ്ങൾക്കുമപ്പുറം ചാക്രികമായ അറിവിന്റെ കൊടുക്കൽവാങ്ങളുകൾക്ക് കൂടുതൽ സാധ്യതയൊരുക്കുന്ന അക്കാദമിക സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെന്റ് സ്ഥാപനം

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 ജ്യോതി 2009-10
2 കാർത്യായനി 2010 - 11
3 ശാന്ത.കെ 2011 - 12
4 വൽസല.സി.ഐ 2012 - 13
5 പ്രേമരാജൻ 2013 - 14
6 ജയപ്രകാശ്.കെ 2014 - 20
7 തങ്കമണി വി 2020 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി ഗോപാൽ റാവു(സ്ഥാപകൻ)
  • കുഞ്ഞിരാമൻ(ശാസ്ത്രജ്ഞൻ)
  • കിഷോർ കുമാർ (ഡോക്ടർ)
  • പി.എ.ഇബ്രാഹിം (ബിസിനസ്സ്)
  • സി.കെ.ശ്രീധരൻ (വക്കീൽ)
  • എ.ബാലകൃഷ്ണൻ നായർ (റിട്ട.പോലീസ് ഓഫീസർ)
  • അസീസ് അക്കര(ബിസിനസ്സ്)

വഴികാട്ടി

  • കെ.എസ്.ടി.പി റോഡിൽ കാസർഗോഡ് നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 200 കി.മി. അകലം
  • കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി.മീ.തെക്ക് കിഴക്ക് ഭാഗം
  • തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വരക്ഷേത്രത്തിന് 1 കി.മീ.കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:12.4123661,75.0255023 |zoom=13}}