വടകര ഈസ്ററ് ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കോഴിക്കോട്ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര  ഉപജില്ലയിലെ നാരായണനഗരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വടകര ഈസ്റ്റ് ജൂനിയർ ബേസിക് സ്‌കൂൾ .

വടകര ഈസ്ററ് ജെ ബി എസ്
വിലാസം
വടകര പി.ഒ.
,
673101
വിവരങ്ങൾ
ഇമെയിൽ16841hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16841 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല വടകര
ഭരണസംവിധാനം
താലൂക്ക്വടകര
വാർഡ്23
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ എം രജിത്കുമാർ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ കെ പി
അവസാനം തിരുത്തിയത്
30-01-202216841vejbs



................................

ചരിത്രം

1925  ൽ ഒരു എഴുത്തു പള്ളിക്കൂടമായിട്ടാണ്‌ ഈ സ്കൂൾ ആരംഭിച്ചത് .ശ്രീ .തയ്യുള്ളതിൽ കണാരപ്പണിക്കർ ആണ് ഇതിന്റെ സ്ഥാപകൻ . അന്ന് ഇത് സ്ഥിതി ചെയ്തിരുന്നത് വടകര നാരായണനഗറിലുള്ള അറത്തിൽ ഒന്തത്ത്‌ തിരുവള്ളൂർ റോഡിന് അഭിമുഖമായിട്ടായിരുന്നു. പിന്നീട് സ്കൂൾ ഇപ്പോഴുള്ള സ്ഥലതെക്ക് പുതിയ കെട്ടിടം നിർമിച്ചു മാറ്റി സ്‌ഥാപിച്ചു. എങ്കിലും ഒന്തത്ത്‌ എന്ന വിളിപ്പേര് ഇപ്പോളും നിലനിൽക്കുന്നു. 1940 ൽ മദ്രാസ് സർക്കാരിൽ നിന്നും വടകര ഈസ്റ്റ് ജെ ബി സ്കൂൾ എന്ന പേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഇപ്പോൾ സ്കൂളിന്റെ മാനേജർ കണാരപ്പണിക്കരുടെ മകൻ ശ്രീ. ടി  സദാനന്ദൻ ആണ് .ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ സ്ഥിതി ചെയ്യുന്നത് 7 1/2 സെന്റ്ൽ ആണ്. സ്കൂൾ മുഴുവനായും ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന്റെ മുന്നിലായി ഇന്റർലോക്ക് ചെയ്ത കളിസ്ഥലം ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേകമായി ഓരോ ശൗചാലയം ഉണ്ട്. പഠനത്തിന് സഹായകമായ ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. ഒരു പ്രധാനധ്യാപകനും 4 അധ്യാപകരും ആണ് ഉള്ളത്. ക്ലാസുകൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉണ്ട്. 2021ഓടുകൂടി സ്കൂൾ ഹൈടെക് ആക്കിയിട്ടുണ്ട്.

LKG, UKG ക്കായി പ്രേത്യേകം ക്ലാസ്സ്‌റൂമുകൾ ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ, ജലശുദ്ധീകരണ യന്ത്രവും ഉണ്ട്.സ്കൂളിന്റെ മുന്നിലായി വിദ്യാർഥികൾ പരിപാലിക്കുന്ന ചെറിയൊരു പൂന്തോട്ടവും ഉണ്ട്.കുട്ടികളുടെ അഭിരുചി വർധിക്കുന്നതിനായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട്.പച്ചക്കറി തോട്ടത്തിലേക്കുള്ള വളം സ്കൂളിൽ തന്നെയുള്ള മാലിന്യ കമ്പോസ്റ്റ് വഴി ലഭിക്കുന്നു. കുട്ടികൾക്കു indoor outdoor ഗെയിംസ് സൗകര്യങ്ങളും ഉണ്ട്. കുട്ടികൾക്കുള്ള വാഹന സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ആയി ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്, ഗണിത ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  ഐടി ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

  1. സ്കൂളിലെ മുൻ അദ്ധ്യാപകർ :
സുധാ ബിന്ദു 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=വടകര_ഈസ്ററ്_ജെ_ബി_എസ്&oldid=1510324" എന്ന താളിൽനിന്ന് ശേഖരിച്ചത്