കണ്ണാടി എസ് എച്ച് യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട് ജില്ലയിലെ വളരെ മനോഹരമായ ഒരു ഗ്രാമമാണ് എൻറെ ഗ്രാമം പുളിങ്കുന്ന്. സമുദ്ര നിരപ്പിൽ നിന്നും വളരെ താഴ്ന്ന ഒരു പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ കായലുകൾ തോടുകൾ കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. കിഴക്കുഭാഗത്ത് പുത്തൻ തോടും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും വടക്കുഭാഗത്ത് മണിമലയാറിൻ്റെ കൈവഴിയായ കാവാലം ആറും സ്ഥിതിചെയ്യുന്നു. പുളിങ്കുന്നിലെ ജനങ്ങൾ കൂടുതലുംകർഷകരും മത്സ്യത്തൊഴിലാളികളും ആണ്.നെൽകൃഷിയാണ് പ്രധാന കൃഷി തെങ്ങാണ് കൃഷിയിൽ രണ്ടാമത്. അതിമനോഹരമായ ജീവിതത്തിന് പേരുകേട്ട പുളിങ്കുന്ന് പഴയകാലം മുതൽ ഇംഗ്ലീഷ് തലത്തിലുള്ള വിദ്യാഭ്യാസം അറിയിച്ചുകൊണ്ട് ശ്രദ്ധേയമാണ് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള സ്കൂളുകളും കോളേജുകളും ഈ ഗ്രാമത്തിലുണ്ട്. പുളിങ്കുന്നിൽ ഒരു എൻജിനീയറിങ് കോളേജ് ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂൾ രണ്ട് ഹൈസ്കൂളുകൾ ഒരു സിബിഎസ്ഇ സ്കൂൾ നാല് പ്രൈമറി സ്കൂളുകൾ ഒരു സ്വകാര്യ കോളേജ് എന്നിവയുമുണ്ട്. പോർച്ചുഗീസ് വാസ്തുവിദ്യ ശൈലി പ്രതിഫലിപ്പിക്കുന്ന സെൻമേരിസ് ഫൊറോനാ പള്ളിയും ഈ ഗ്രാമത്തിൻറെ മനോഹാരിത വർദ്ധിപ്പിക്കുന്നു.പുളിങ്കുന്ന് ഗ്രാമത്തിലെ ഏറ്റവും വിശാലമായ ഒരു പ്രദേശമാണ് കണ്ണാടി.