അഡിഷണൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം(എ.എസ്.എ.പി.)
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നൈപുണ്യ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടു കൂടി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പ്രോഗ്രാമാണ് ASAP. കേരളത്തിലെ യുവ സമൂഹത്തിനെ നൈപുണ്യ പഠനത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. ഹയർസെക്കൻഡറി എഡ്യൂക്കേഷൻ, ജെനറൽ എഡ്യൂക്കേഷൻ, ലേബർ ആൻഡ് ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവ ചേർന്നാണ് ഈ പ്രോഗ്രാമിന് തുടക്കം കുറിച്ചിരിക്കുന്നത്.