മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്
ആമുഖം
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന് 15 km അകലെ വടക്ക് കിഴക്കായി കോടനാട് എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ് പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക് പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ് ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ് ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി.
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്. 2007 SSLC പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂര്‍ണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യശാസ്‌ത്രമേളയില്‍ ജിയോ തെര്‍മെല്‍ പവര്‍പ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത് വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തമാണ്.....അതുപോലെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തില്‍ വരെ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികള്‍ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകള്‍ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയര്‍ത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, വിദ്യാരംഗ ക്ലബ്, ലാംഗ്വേജ് ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്. ഇവര്‍ക്ക് തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട് . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ
സൗകര്യങ്ങള്‍
റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
വിജയികള്‍ക്ക് സമ്മാനം ഔഷധതൈകളും
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ,പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തില്‍ വി.ഡി. സതീശന്‍ MLA ക്ക് സ്വീകരണവും SSLC,PLUS2 വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണവും നടത്തിയ ചടങ്ങില്‍ ,ഔഷധതൈകള്‍ സമ്മാനിച്ചു.അശോകം,ആര്യവേപ്പ്,ഞാവല്‍,തുടങ്ങിയവയാണ് സമ്മാനിച്ചത്.
പച്ചക്കറി കൃഷി
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കൃഷി ആരംഭിച്ചു.വെണ്ട,ചീര,തക്കാളി,മത്തങ്ങ,പയര്‍,വാഴ,വിവിധയിനം പച്ചമുളകുകള്‍ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്.
ഔഷധസസ്യവിതരണം
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പറമ്പയം റസിഡന്‍സ് അസ്സോസിയേഷനുമായി ചേര്‍ന്ന് പറമ്പയം അല്‍മദീന ഓഡിറ്റോറിയത്തില്‍വെച്ച് ഔഷധതൈവിതരണം നടത്തി.അന്‍വര്‍ സാദത്ത് MLA ആണ് വിതരണം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ,ഔഷധതൈകള്‍
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ,യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഔഷധതൈവിതരണത്തില്‍ പങ്കാളികളായി.അങ്കമാലി MLA റോജി ജോണ്‍ ആണ് വിതരണംനടത്തിയത്.
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,കുറുമശ്ശേരി നോര്‍ത്ത് ഹരിത റസിഡന്‍സ് അസ്സോസിയേഷനുമായി ചേര്‍ന്ന് ഔഷധതൈവിതരണം നടത്തി.
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,പ്രിയദര്‍ശിനി കള്‍ച്ചറല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ചേരാനല്ലൂര്‍ പള്ളി അങ്ങാടിയില്‍വെച്ച് ഔഷധതൈവിതരണം നടത്തി. ബോക്ക്പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തേടന്‍ ആണ് വിതരണംനടത്തിയത്.
ഓണപ്പൂക്കളമൊരുക്കാന്‍ സ്വന്തം പൂക്കള്‍
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂളില്‍ ഈ വര്‍ഷം ഓണപ്പൂക്കളമൊരുക്കാന്‍ ബന്ദിച്ചെടികളും തുമ്പച്ചെടികളും സീഡ് പ്രവര്‍ത്തകര്‍ നട്ടുപിടിപ്പിച്ചത് പൂവിട്ടുതുടങ്ങി.
പ്ളാസ്റ്റിക്ക് ശേഖരണം
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗരഹിതമായ പ്ളാസ്റ്റിക്ക് ശേഖരിക്കുന്നു.എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ശേഖരണം നടത്തുന്നത് ഇത് ഒരു പ്ളാസ്റ്റിക്ക്റീസൈക്ളിംഗ് കമ്പനിക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ബിസ്കറ്റ് കൂടുകള്‍ പോലെയുള്ള തിളക്കമുള്ല പ്ളാസ്റ്റിക്ക് കൂടുകളും ഉള്ളില്‍ അലൂമിനിയം ഫോയില്‍ ഉള്ളവയും റീസൈക്ളിംഗിന് എടുക്കുന്നില്ലഎന്ന്കമ്പനി അധികൃതര്‍ പറഞ്ഞു.സീഡ് പ്രവര്‍ത്തകര്‍ ഈ വിവരം സീഡ് പ്രതിനിധി മെറീറ്റ ഷാജിയെ അറിയിക്കുകയും അധികൃതരെ അറിയിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ടിപ്പര്‍ ലോറികളുടെ അമിത ഓട്ടത്തിനെതിരെമാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍
ഇപ്പോള്‍ സമയം രാവിലെ 9.45 .600ഓളം കുട്ടകള്‍ പഠിക്കന്ന കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂളിനു മുന്നിലൂടെ അമിത വേഗത്തിലും ഓവര്‍ലോഡിലും ടിപ്പര്‍ ലോറികള്‍ പോകുന്നു.സൈക്കിളിലും കാല്‍നടയായും വരുന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് ഭീഷണിയായ ഈ അവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാകുന്നത്? കഴിഞ്ഞദിവസം .സൈക്കിളില്‍ വന്ന ഒരു കുട്ടി കേവലം ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപെട്ടത്.ഒരു ദുരന്തമുണ്ടയിട്ട് അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ അപകടമുണ്ടാകാതെ നോക്കുന്നത്?
കുട്ടാടം തോടിന്റെ പുനര്‍ജീവനത്തിനായി സീഡ് പ്രവര്‍ത്തകര്‍
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍പരിസരത്തുള്ള കുട്ടാടം തോടിന്റെ ഒരു ഭാഗം വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി.കുറെ വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്ന തോട് പണ്ട് ആനയെ കുളിപ്പിച്ചിരുന്ന സ്ഥലമാണെന്ന് പരിസരവാസികള്‍ പറയുന്നു. തോടിന്റെ കരയിലുണ്ടായിരുന്ന "മംഗലത്തുപറമ്പില്‍ കുടുംബക്ഷേത്രം 300മീറ്റര്‍" എന്ന സൈന്‍ബോര്‍ഡ് കാണാന്‍ കഴിയാത്തവിധം കാടുകയറികിടന്നത് കുട്ടികള്‍ വൃത്തിയാക്കി.പിറ്റിഎ പ്രസിഡന്റ് ,സ്കൂള്‍ മാനേജര്‍,അദ്ധ്യാപകര്‍,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്‍കൃഷിയുമായി കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിനോട് ചേര്‍ന്നുള്ള വയലില്‍ നെല്‍കൃഷി ആരംഭിച്ചു.കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഏറ്റെടുത്ത് നടത്തുന്ന നെല്‍കൃഷിയുടെ ഒരു പങ്കാണ് കുട്ടികള്‍ ചെയ്യുന്നത്.വരമ്പ് വെക്കാനും പാടം അടിക്കുന്നതിനും വിത്ത് വിതക്കാനുമൊക്കെ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.പൊന്‍മണിവിത്താണ് വിതച്ചിരിക്കുന്നത്.ഇത് സ്കൂള്‍ മാനേജര്‍ കോസ് കുര്യനാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്.
നാടന്‍കോഴി വിതരണവുമായി കോടനാട്മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍'
കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തനിനാടന്‍ കോഴികളുടെ മുട്ടകള്‍ ശേഖരിച്ച്,കുട്ടികളില്‍ പലരുടേയും വീടുകളില്‍വെച്ച് ഇവ വിരിയിച്ചെടുത്ത് വീടുകളില്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു.2മാസമായകോഴികുഞ്ഞുങ്ങള്‍,3മാസമായവ,4മാസമായവ എന്നിങ്ങനെ തരംതിരിച്ചാണ് വിതരണം നടത്തിയത്.200ല്‍ കൂടുതല്‍ കോഴികുഞ്ഞുങ്ങള്‍ വില്‍ക്കാന്‍ സാധിച്ചു.ഇതിനോടനുബന്ധിച്ച് വെറ്ററിനറിഡോക്ടര്‍ എന്‍.പൊന്നുമണി "നാടന്‍കോഴിപരിപാലനവും സാധ്യതകളും"എന്ന വിഷയത്തില്‍ ക്ളാസ്സെടുത്തു.75ആളുകള്‍ പങ്കെടുത്തു.ആവശ്യക്കാര്‍ക്കായി കോഴിക്കൂടുകളും വിവിധ തരം കോഴികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന തനിനാടന്‍ കോഴികളെ വളര്‍ത്തുവാനും അവയുടെ മുട്ട, മാംസം മുതലായവയുടെ ഗുണമേന്‍മ മനസ്സിലാക്കി അവയുടെ ഉപയോഗം പ്രചരിപ്പിക്കുവാനുമുള്ള ഒരു ശ്രമമാണിത്.പൊരുന്നുന്ന ഇനം കോഴികളായതിനാല്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ കോഴികുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് കുട്ടികള്‍ പറഞ്ഞു
ഔഷധസസ്യവിതരണം മലയാറ്റൂരില്‍
മലയാറ്റൂര്‍ യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നടത്തിയ കെട്ടിട ഉദ്ഘാടനചടങ്ങില്‍,കോടനാട് കോടനാട് മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഔഷധതൈവിതരണം നടത്തി.അങ്കമാലി MLA റോജി ജോണ്‍ പങ്കെടുത്ത ചടങ്ങില്‍ ഔഷധതൈവിതരണം നടത്തിയത് മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിമോള്‍ ബേബി ആണ്.അശോകം,ആര്യവേപ്പ്,ഞാവല്‍,തുടങ്ങിയവയാണ് വിതരണംനടത്തിയത്.മാര്‍ ഔഗേന്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മലയാറ്റൂരില്‍ പോയിആണ് വിതരണം നടത്തിയത്.
സ്ഥാപിതം | 1962 |
സ്കൂള്‍ കോഡ് | 27001 |
സ്ഥലം | കോടനാട് |
സ്കൂള്‍ വിലാസം | കോടനാട് പി.ഒ, എറണാകുളം |
പിന്‍ കോഡ് | 683544 |
സ്കൂള്‍ ഫോണ്‍ | 04842646410 |
സ്കൂള്‍ ഇമെയില്‍ | kodanad27001@yahoo.co.in |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപ ജില്ല | പെരുമ്പാവൂര്‍ |
മാധ്യമം | മലയാളം, ഇംഗ്ലീഷ് |
വിദ്യാര്‍ത്ഥികളുടെ എണ്ണം | 550 |
അദ്ധ്യാപകരുടെ എണ്ണം | 28 |
പ്രധാന അദ്ധ്യാപിക | സിന്ധു ടൈററസ് |