തുടർന്ന് വായിക്കുക.../ഓൺലൈൻ വിദ്യാഭ്യാസം
ഓൺലൈൻ വിദ്യാഭ്യാസം
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ദിവസവും ഓൺലൈൻ പിന്തുണ നൽകിവരുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെയാണ് ക്ലാസ്. ടൈംടേബിളിന്റെ ചുമതല ജിനു.കെ.കോശി നിർവഹിക്കുന്നു.
ഓൺലൈൻ പഠനപിന്തുണ
സ്കൂൾ എസ്.ആർ.ജി വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന വിഭവങ്ങളാണ് കുട്ടികൾക്ക് പഠനപിന്തുണയ്ക്ക് നൽകുന്നത്. വിക്ടേഴ്സ് ടൈംടേബിൾ തലേദിവസം ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നു. സ്കൂൾ തലത്തിൽ തയ്യാറാക്കുന്ന വിഭവങ്ങൾ ക്ലാസുകൾക്കുശേഷം ഗ്രൂപ്പുകളിൽ നൽകും. വൈകിട്ട് 6.30 മുതൽ പ്രത്യേകം പ്രത്യേകം ടൈംടേബിൾ പ്രകാരം പഠനപിന്തുണ നൽകുന്നു. പത്താം ക്ലാസിൽ ജി-സ്യൂട്ടിലൂടെയും മറ്റ് ക്ലാസുകളിൽ വാട്സ്ആപ്, ഗൂഗിൾ മീറ്റ് എന്നിവവഴിയും പിന്തുണ നൽകുന്നു.
ഓൺലൈൻ സംശയനിവാരണങ്ങൾക്കുപുറമേ നവംബർ 1, 15 ദിനങ്ങൾ മുതൽ ക്ലാസിലെത്തിയ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത് ഇതര സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ സംവിധാനത്തിലൂടെയാണ്.
വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിനും അഭിമാനം
വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു[1]. പത്താം ക്ലാസിലെയും എട്ടാം ക്ലാസിലെയും ഭൗതികശാസ്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു[2]. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.