ആർ. എച്ച്. എസ്സ്. തുമ്പൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2000 -2001 വർഷത്തിൽ നാച്ചുറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അതിൽ പറമ്പിക്കുളം വന്യമൃഗ സംരക്ഷണ ലേക്കുള്ള പഠനയാത്ര.ഡോക്ടർ സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതന്റെ ദേശാടനകിളികളെ കുറിച്ചും പശ്ചിമഘട്ടത്തിന്റെ മനോഹാരിതയെ കുറിച്ചും വിജ്ഞാനപ്രദവും രസകരവുമായ ക്ലാസും കുട്ടികൾക്ക് ലഭിച്ചു .

2002 - 2003 ജൂണിൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.ഇതേ വർഷം തന്നെ നിയമസാക്ഷരതാ ക്ലാസുകളുടെ ഉദ്ഘാടനം കം പ്രൊഫസർ എം സി വത്സൻ അവർകൾ നടത്തുകയുണ്ടായി.

സാഹിത്യ സമാജം , സഞ്ചയിക തുടങ്ങിയ പ്രവർത്തനങ്ങൾ.

2002-2003 _ൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ വാങ്ങുകയുണ്ടായി.

2002 മുതൽ നൂറ് ശതമാനത്തിനുള്ള ട്രോഫി ലഭിച്ചു വരുന്നു.

2004 2005 മാള ഉപജില്ലാ സംസ്കൃതോത്സവത്തിൽ കലാതിലകം _എം എസ് മാനസ.

സ്കൂൾ ബസ് സൗകര്യം.

2005 2006 വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി ,പരിസ്ഥിതി ക്ലബ് ,സംസ്കൃതം ക്ലബ്, മാക്സ് ,ക്ലബ് ഹെൽത്ത് ക്ലബ്, സയൻസ് ക്ലബ് തുടങ്ങിയവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേശവൻ വെള്ളിക്കുളങ്ങരയുടെ ഗാന്ധി അനുസ്മരണ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു.

ആനാപ്പുഴ മുരളീധരൻ മാസ്റ്ററുടെ ബാല സാഹിത്യവും കുട്ടികളുടെ മാനസിക വികാസവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ ക്ളാസും കവിതാ പാരായണവും ഏറെ ഹൃദ്യമായിരുന്നു.

2005-സ്കൂൾ ലൈബ്രറി നവീകരണം_വാർഡ് മെമ്പർ ചെയർമാനും HM കൺവീനറുമായി എട്ട് അംഗ സമിതി രൂപീകരിച്ച് പുസ്തക സമാഹരണം നടത്തി.

ലോകപരിസ്ഥിതി വാരാചരണ ത്തോടനുബന്ധിച്ച് പരിസ്ഥിതി സെമിനാർ -കുട്ടികൾ പ്രബന്ധങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു.

2006 ഒക്ടോബറിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തിയ ചിക്കൻഗുനിയ എന്ന രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ.

പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച വൃക്ഷത്തൈ വിതരണം നടത്തുന്നു.

2006 -ൽ ഫ്രൊ.പി സി തോമസ് സാറിൻറെ നേതൃത്വത്തിൽ മെഡിക്കൽ ,എൻജിനീയറിങ് പ്രവേശനത്തിനുള്ള സൗജന്യ പരിശീലനം.

2007 -2008 സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അതിൽ കയ്യെഴുത്തുമാസിക പ്രസിദ്ധീകരിച്ചു .

2007 -2008ൽ 8 ,9, 10 ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും മാനേജ്മെൻറിന്റെ നേതൃത്വത്തിൽ എക്സ്ട്രാ കോച്ചിംഗ് ക്ലാസുകൾ.

2008 വികസന വർഷ പ്രഖ്യാപനവും സ്കൂളിൻറെ വെബ്സൈറ്റ് ഉദ്ഘാടനവും.

ബഹുമാനപ്പെട്ട എം എൽ എ ശ്രീ തോമസ് ഉണ്ണിയാടൻ അവർകൾ എൽസിഡി പ്രൊജക്ടർ ,സ്കൂൾ ഡിജിറ്റൽ ലാബ് തുടങ്ങിയവ ഉദ്ഘാടനം ചെയ്തു.

2008 2009 വർഷത്തിൽ അതിൽ എല്ലാ വിദ്യാർഥികൾക്കും സ്റ്റാഫിനും സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി.

2008 ഓഗസ്റ്റ് 29 ആം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന പത്ര വാർത്താ വായനമത്സരം വിദ്യാലയത്തിൽ സമുചിതമായി നടത്തി. പരിപാടിയിൽ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ