ഉപയോക്താവ്:37512

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37512 (സംവാദം | സംഭാവനകൾ) ('സി.എം.എസ്.എൽ.പി. സ്‌ക്കൂൾ ഇലവിനാൽ ഏതാണ്ട് 120 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സി.എം.എസ്.എൽ.പി. സ്‌ക്കൂൾ ഇലവിനാൽ

ഏതാണ്ട് 120 വർഷങ്ങൾക്കു മുൻപ്, ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്ന കാലത്ത് പ്രത്യേകിച്ച് അവശ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിന് യാതൊരുവിധ സാഹചര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇന്നാട്ടിലെ ആളുകൾക്ക് വേദജ്ഞാനവും അക്ഷരാഭ്യാസവും നൽകുന്നതിനുവേണ്ടി പുത്തൻപുരകിഴക്കേതിൽ (പാലയ്ക്കൽ) മാത്തുണ്ണി സമീപവാസികളായ മറ്റു ആളുകൾ എന്നിവർ ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇലവിനാൽ സി.എം.എസ്.എൽ.പി. സ്‌ക്കൂൾ. നെടുമ്പാറ സ്‌ക്കൂൾ എന്ന് നാട്ടുകാർ ഇതിനെ വിളിക്കുന്നു. നെല്ലിമല എൻ.സി.ചെറിയാൻ, നെല്ലിമല എൻ.സി. ജോൺ തുടങ്ങിയ ആളുകളുടെ സേവനവും പിൽക്കാലത്ത് ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് രണ്ടു ക്ലാസ്സുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. 1946 ലാണ് ഇത് ഒരു പൂർണ്ണ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടത്.

ഈ വിദ്യാലയം വൈദ്യുതീകരിച്ചതാണ്. ടൈലിട്ട ഒരു മുറി ഓഫീസായും കംപ്യൂട്ടർ ലാബായും ഉപയോഗിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട്. ചെറിയൊരു കളിസ്ഥലവും കുട്ടികൾക്ക് കളിക്കുവാനായി ഉണ്ട്. ഈ പ്രദേശത്ത് വാഹന സൗകര്യങ്ങൾ കുറവാണ്. സ്‌ക്കൂളിൽ എത്തുന്നതിന് അദ്ധ്യാപകർ കുട്ടികൾക്ക് വാഹനസൗകര്യം ഒരുക്കിക്കൊടുക്കുന്നു.

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ കീഴിലുള്ള ഈ സ്‌ക്കൂളിന്റെ ലോക്കൽ മാനേജർ, അതാതു സമയങ്ങളിൽ കവിയൂർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിന്റെ ചുമതല വഹിക്കുന്ന അച്ചനായിരിക്കും.

ഇവിടെ ശ്രീ. എൻ. സി ചെറിയാൻ, ശ്രീ. റ്റി. വി. ഐസക്, ശ്രീമതി. റ്റി. സി. മറിയം, ശ്രീ. എം. വി. കുര്യൻ, ശ്രീ. എം. ഒ. വർക്കി, ശ്രീമതി പി. എം. ഏലിയാമ്മ, ശ്രീമതി. ലീലാമ്മ ബഞ്ചമിൻ, ശ്രീ. കെ. എം. ഐസക്, ശ്രീ. ബിജു ജോൺ

കുര്യൻ, ശ്രീമതി. റേച്ചൽ ജോൺ, ശ്രീ. സാബു ഏബ്രഹാം എന്നിവർ പ്രഥമാദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂൺ മാസം മുതൽ ശ്രീമതി ബിനു ജേക്കബ് പ്രഥമ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു.

റവ. എ. സി. ചെറിയാൻ, റവ. ഇ. സി. ജോൺ, പ്രൊഫ. എൻ. വി. സഖറിയാ തുടങ്ങി പല ഉന്നത വ്യക്തികളും ഈ സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരാണ്. അടുത്ത സമയത്ത് ആൻ മേരി എന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥിക്ക് ആലുവ യു.സി. കോളേജിൽ നിയമനം ലഭിക്കുകയുണ്ടായി.

പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പത്തനംതിട്ടജില്ലയിൽ തിരുവല്ലാ താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ 14-ാം വാർഡിൽ , പാറക്കെട്ടുകളും പാറക്കുളങ്ങളും കാണുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:37512&oldid=1455590" എന്ന താളിൽനിന്ന് ശേഖരിച്ചത്