ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം

പ്രൊജക്ടറോട്‌ കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു.

സയൻസ് പാർക്ക്

 

കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീകരിച്ചിരിക്കുന്നു.


വിശാലമായ കളിസ്ഥലം

 

കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനുമായി സ്കൂളിന്റെ പുറകുവശത്തായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.



ലൈബ്രറി

കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സ‍‍ർഗ്ഗശേഷികൾ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.

സ്പോർട്സ് റൂം

കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽ‍ഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

പാചകപ്പുര

കുട്ടികൾക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി പാചകപ്പുര ഒരുക്കിയിട്ടുണ്ട്.പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം മുട്ടയും പാലും നൽകി വരുന്നു.

സ്കൂൾ ബസ്

ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.

നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം

കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു.