ജി.എച്ച്.എസ്.എസ് പാളയംകുന്ന്/എന്റെ ഗ്രാമം

18:53, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (''''<big>ഏതൊരു ദേശത്തെയും ചരിത്രവേരുകൾ തേടി പോകുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതൊരു ദേശത്തെയും ചരിത്രവേരുകൾ തേടി പോകുമ്പോൾ നാം ചെന്നെത്തുന്നത് അവിടുത്തെ കൗതുകകരങ്ങളായ പുരാവൃത്ത സങ്കൽപങ്ങളിൽ ഏക്കും അതിശയോക്തിയുടെ മേമ്പൊടി യുള്ള ചില ഐതിഹ്യങ്ങൾലേക്ക് ഒക്കെയാണ്. ചിലതാകട്ടെ ചരിത്രസത്യങ്ങളുമാണ്. ഒരു സ്ഥല നാമത്തിന് കാരണമായി തീരുന്നതും അതൊക്കെ തന്നെയാവാം. ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സാമുദായിക സാംസ്കാരിക ചരിത്രപരമായ ഘടകങ്ങൾ ഇവയൊക്കെ തന്നെയാണ് സ്ഥല നാമത്തിന് ഉപോൽ ബലകമായിത്തീരുന്നത്

പാളയംകുന്ന് എന്ന സ്ഥല നാമത്തിനു പിന്നിലും ഈ പറയുന്ന ചില പ്രത്യേകതകൾ ഒക്കെയുണ്ട് തിരുവനന്തപുരം ജില്ലയിലെ ഏറെ പ്രസിദ്ധമായ വർക്കല ക്കു കൊല്ലം ജില്ലയിലെ പാരിപ്പള്ളി ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമമാണ് പാളയംകുന്ന് ഒരിക്കൽ ഒരു തനിനാടൻ കാർഷിക ഗ്രാമം ആയിരുന്നു ഈ പ്രദേശം ചിറയിൻകീഴ് താലൂക്കുകൾ ഉൾപ്പെടുന്ന ഇവിടെ ഇപ്പോൾ വർക്കല താലൂക്ക് പരിധിയിൽ പെടുന്നതാണ് ഈ സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ആധികാരികമായി രേഖപ്പെടുത്തി വെച്ചില്ലെങ്കിലും ചില വ്യത്യസ്തമായ വിവരങ്ങളാണ് പഴമക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ളത് തിരുവിതാംകൂർ ആക്രമിച്ച കീഴ്പ്പെടുത്തിയ ശേഷം പാണ്ഡ്യരാജാവ് കൊച്ചിയിലേക്ക് തിരികെ പോകുന്ന തിനിടയിൽ യുദ്ധ ക്ഷീണം തീർക്കാൻ തന്റെ സൈന്യ സൈന്യങ്ങളും ആയി പാളയം തീർത്ത വിശ്രമിച്ച സ്ഥലം ആയതിനാലാണ് പാളയം കുന്ന് എന്ന പേരുവന്നത് എന്ന് ചിലർ പറയുമ്പോൾ മറ്റു ചിലരുടെ അഭിപ്രായം മറ്റൊന്നാണ് കാലത്ത് ബ്രിട്ടീഷ് സൈന്യം തമ്പടിച്ച് സ്ഥലമായതിനാൽ ഈ പേര് വന്നു എന്നും പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വച്ചുകൊണ്ട് സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയർന്നു നിൽക്കുന്ന പ്രദേശമായതിനാൽ ഒരു കുന്നായി പരിവേഷം കൂടി നൽകിക്കൊണ്ട് പാളയം ഒന്നായി മാറിയത് ആവാം

പുരാവൃത്തങ്ങൾ എന്തുതന്നെയായാലും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ സ്ഥലം പണ്ടുമുതൽക്കേ ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്നതിൽ തർക്കമില്ല. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും ആറുകളും കൈത്തോടുകളും കാവും കളവുമെല്ലാം ഗ്രാമീണ സ്വത്വത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. കുന്നിൻ മുകളിൽ നിന്ന് ചുറ്റുപാടുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഗ്രാമീണ സൗന്ദര്യം എത്ര ആസ്വദിച്ചാൽ മതിയാകാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് വികസന പാതയിലൂടെ മുന്നേറി പോകുന്നതിനാൽ ആ ഗ്രാമക്കാഴ്ചകൾ ഒക്കെ തീർത്തു കൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുപൊങ്ങി യി രിക്കുന്നു.

ചരിത്ര കാലം മുതൽ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രവുമാണ് പുണ്യഭൂമിയായ വർക്കലയെ യും പാരിപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ഇലകമൺ ചെമ്മരുതി എന്നീ രണ്ട് പഞ്ചായത്തുകളെ കൂടി ഉയർന്നിരിക്കുന്നു ഉണ്ട് ഈ രണ്ട് പഞ്ചായത്തുകള്ക്ക് മധ്യേയാണ് പാളയം കുന്ന് സ്ഥിതി ചെയ്യുന്നത് കോവൂർ കാവും കുളവും ചേർന്ന് കാങ്കു ളം വേങ്കോട് വെട്ടിക്കൽ കടവിൽ കര, വണ്ടി പുര, ചേട്ടാക്കാവ്, മേങ്കോണം എന്നീങ്ങനെ ചെറു പ്രാദേശിക സ്ഥലങ്ങളെല്ലാം പാളയം ഒന്നിനെ പരിധിയിൽ പെടുന്നതാണ് ഓരോ പ്രദേശത്തിന്റെ സ്ഥലനാമത്തിൽ പിന്നിലും വ്യത്യസ്തങ്ങളായ പുരാവൃത്തങ്ങൾളുണ്ട്.