നടുവിൽ എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവിൽ എ എൽ പി സ്കൂൾ.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെ ശ്രീ ടി പി നാരായൺനമ്പ്യാറും മാനേജർമാരായി പ്രവർത്തിച്ചു.ഇപ്പോൾ പ്രൊഫസർ ടി പി ശ്രീധരൻമാസ്റ്റർ മാനേജറായി പ്രവർത്തിക്കുന്നു.