ഓമല്ലൂർ
സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി.