ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2010-11-ലെ പ്രവർത്തനങ്ങൾ

യുദ്ധവിരുദ്ധദിനം

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട്‌ ലൈനിൽ കുട്ടികളും അധ്യാപകരും ചേർന്നു സ്നേഹപ്രാവിന്റെ രൂപം പൂർത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളിൽ കുട്ടികൾ നയിച്ച ക്ലാസുകൾ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിൻ,ശശിഭൂഷൺ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ അതുകൂടാതെ ലോകനേതാക്കൾക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റർ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.

ഐ റ്റി മേള

ഞങ്ങളുടെ സ്കൂളിൽ ഐ.റ്റി മേള    6,8,13 തീയതികളിൽ   നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റൽ  പെയിന്റിംഗിന്  ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷൻ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോൺ ദിനവുമായിരുന്നു വിഷയം.15ലധികം  കുട്ടികൾ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മിൽ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ്  ഒരു മത്സരത്തേക്കാളേറെ ഞങ്ങളിൽ അറിവു പക൪ന്നു,.