എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ്                 ക്യാംപസ് ഒരു പാഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്

                ക്യാംപസ് ഒരു പാഠപുസ്തകം,ഓരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കുവാൻ ജൈവവൈവിധ്യ ഉദ്യാനം പരിസ്‌ഥിതി ക്ലബ്ബിലെ കുട്ടികൾ തയാറാക്കിയിട്ടുണ്ട്.ജൈവവൈവിധ്യ ഉദ്യാനത്തിൽ ഔഷധസസ്യങ്ങൾ,പച്ചക്കറികൾ ,പൂന്തോട്ടം എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളരെയധികം ശ്രദ്ധയോടും ഉത്സാഹത്തോടും വിവിധയിനം ചെടികളെ പരിപാലിക്കുന്നു.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷികസംസ്കാരം വളർത്തിയെടുക്കുക എന്നത്.ഇതിനായി തേനീച്ച കൃഷി ,കൂണ് കൃഷി എന്നിവയെ കുറിച്ചു വിശദമായ ക്ലാസ് പ്രഗത്ഭർ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾക്കായി നടത്തി.അതിൽനിന്ന് പ്രചോദനം ലഭിച്ച കുട്ടികൾ സ്കൂളിൽ കൂണ് കൃഷി നടത്തി. കുട്ടികളെ സ്വയംപര്യാപ്‌തരാക്കുവാൻ മുട്ടകോഴി വിതരണം നടത്തി.കുട്ടികളെ പരിസ്ഥിതിയുമായി ഇണങ്ങി ചേരുവാൻ ഫീൽഡ് ട്രിപ്പ് നടത്തുന്നുണ്ട്.

                       പ്ലാസ്റ്റിക്കിന്റെ വിപത്തുകളെ കുറിച്ചു തിരിച്ചറിവ് നൽകാൻ ഉപന്യാസ മത്സരങ്ങൾ നടത്തി.സ്കൂളിൽ പേപ്പർ ,ഭക്ഷണവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതിനായി പ്രത്യേക വേസ്റ്റ് ബിൻ ഉപയോഗിക്കുന്നു