സി.എം.എച്ച്.എസ് മാങ്കടവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലക്ഷ്യങ്ങൾ

  • വിദ്യാർത്ഥികളിൽ യുക്തിപരമായ ചിന്തയും വിശകലന യുക്തിയും വികസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.
  • ക്രിയാത്മക ആശയങ്ങൾ കൈമാറുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ വിവിധ ഗണിതശാസ്ത്ര ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണിത്.
  • ഗണിതപഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായിരിക്കുന്നതിന് വേണ്ടിയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്.
  • ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.

എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .