എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്2
21/01/2022
രണ്ടാം ക്ലാസ്സിന് ഇന്ന് ഗണിതം ഓൺലൈൻ ക്ലാസ് ആയിരുന്നു. കാട് നമ്മുടെ വീട് എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ആയിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഏകീ കൃതമല്ലാത്ത പഴയ കാല അളവുകൾ ആയ ചാൺ, ചുവട് എന്നിവയെ കുറിച്ച് ടീച്ചർ വിശദീകരിച്ച് ക്ലാസ്സെടുത്തു. ഏകീകൃതമായ അളവുകൾ അല്ല ഇവയെന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ടീച്ചർ വിശദീകരിച്ചു. ഇന്നത്തെ അളവുപകരണങ്ങൾ ആയ സ്കെയിൽ, ടാപ്പ് ഇവയും പരിചയപ്പെടുത്തി. വീട്ടിലെ മേശയുടെ നീളം പെൻസിൽ ഉപയോഗിച്ച് അളക്കാനും മുറിയുടെ നീളം ചുവട് ഉപയോഗിച്ച് അളക്കാനുമുള്ള തുടർ പ്രവർത്തനം ആണ് നൽകിയത്.