സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ്  ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.    ശ്രീ ചെല്ലപ്പൻ, ശ്രീ കൃഷ്ണൻ എന്ന വിദ്യാർഥികളായ രണ്ടു തദ്ദേശവാസികളുടെ കുടുംബത്തിൽ നിന്നുള്ള 52സെന്റ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം ഉയർന്നത്. പിൽക്കാലത്ത് സ്കൂൾ വികസന സമിതി വാങ്ങി എടുത്ത 24 സെന്റ് ഭൂമി കൂടി കൂട്ടിച്ചേർത്ത് 74 സെന്റായി സ്കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയും തുടർന്ന് 1984ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു കയും ചെയ്തു.

മംഗലാപുരം സിഎസ്ഐ ചർച്ചിന്റെയും കുറക്കോട് മുസ്ലിം പള്ളിയുടെയും ചെമ്പകകുന്നു ശ്രീകൃഷ്ണസ്വാമി, ക്ഷേത്രത്തിനും ഒത്ത നടുക്കായി മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉന്നത ചിന്തയുൾക്കൊണ്ട ശ്രീനാരായണഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ഗുരു മന്ദിരത്തിനരികിൽ നിലകൊള്ളുന്ന   ഇടവിളാകം ഗവൺമെന്റ് യുപി എസിന് നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽഗണ്യമായ  സ്ഥാനമാണുള്ളത്. സ്നേഹഗായകന്  പുകൾകൊണ്ട കുമാരനാശാന്റെ സ്മരണാർത്ഥം തോന്നയ്ക്കലിൽ സ്ഥാപിക്കപ്പെട്ട ദേശീയ ഇൻസ്റ്റ്യൂട്ടിനു ഏറ്റവും അടുത്തുള്ള സർക്കാർ വിദ്യാലയം ഇതുതന്നെയാണ്. മംഗലാപുരം പഞ്ചായത്ത് പരിധിക്കുള്ളിലെ ഏക അപ്പർ പ്രൈമറി സ്കൂൾ ആണിത്.