GirijaLal/മുൻ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനോത്സവം
_____
സ്കൂളുകളുടെ അക്കാദമിക മികവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നടന്ന പ്രവർത്തനമാണ് പഠനോത്സവം . കുട്ടി ആർജിച്ചെടുത്ത പഠനാശയങ്ങൾ ജനപ്രതിനിധികളുടെയും , രക്ഷകർത്താക്കളും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു പഠനോത്സവം . വിവിധ ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രം, ഗണിതം എന്നിവയിലെ പഠനാശയങ്ങൾ വിവിധ കലാരൂപങ്ങളുടെ ചുവടുപിടിച്ച് കുട്ടികൾ അവതരിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ഉത്സവപ്രതീതിയോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ പഠനോത്സവം ബഹുമാന്യയായ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
ഹരിതവിദ്യാലയം
2013 ഒക്ടോബർ 19
2012 - 13 വർഷത്തെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
രണ്ടായിരത്തി പതിമൂന്നിൽ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ .ഗിരീഷ് കുട്ടികളുടെ ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പരീക്ഷ പേടി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തെ ഡോക്ടർ അരവിന്ദാക്ഷനും,പട്ടണക്കാട് ഗവൺമെൻറ് എച്ച്.എസിലെ ശ്രീ.ജയലാലും ക്ലാസ്സെടുത്തു.
ആലപ്പുഴയിൽ വെച്ച് നടന്ന DTPC യുടെ ടൂറിസം ക്വിസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു .കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അശ്വതി, അനന്തനാരായണൻ എന്നീ കുട്ടികൾ വിജയം കൈവരിച്ചു. മുതുകുളം ബ്ലോക്കിൽ നടന്ന അവധിക്കാല ശുചീകരണ ക്ലാസ്സിൽ 6കുട്ടികളെ പങ്കെടുപ്പിച്ചു.
ജനുവരി 24 അശരണർക്കും , ആലംബഹീനർക്കും ആശ്വാസമേകാൻ ആശ്വാസ് എന്ന പേരിൽ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു. ജനുവരി 20 കുട്ടികൾക്ക് തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുവാനും അവരെ സ്വയം പര്യാപ്തമായി വളർത്തുവാനും ലക്ഷ്യംവച്ചുകൊണ്ട് സ്വാശ്രയ എന്ന പേരിൽ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. ചോക്ക് നിർമ്മാണം ബുക്ക് ബൈൻഡിങ്, പാവനിർമ്മാണം, സോപ്പ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയും അവരുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്ത് സമ്പാദിച്ച തുക പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി കൈമാറുകയും ചെയ്തു . ഒക്ടോബർ 14 ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ 'പ്രണവം' എന്ന പേരിലൊരു ഓർഗൻ ഡൊണേഷൻ യൂണിറ്റിന് . ക്ലാസ്സുകൾ തോറും കാമ്പയിൻ നടത്തി അവയവദാന സമ്മതപത്രങ്ങൾ സമാഹരിക്കുകയും കേരളസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് കൈമാറുകയും ചെയ്തു . ബഹുമാനപ്പെട്ട കേരള എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അത് ഏറ്റുവാങ്ങി.