കുട്ടികളിലെ പ്രകൃതിസ്നേഹം വളർത്തുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, പരിസ്ഥിതി സൗഹാർദ്ദത വളർത്തുന്നതിനും, സസ്യജന്തു ജാലങ്ങളെ തിരിച്ചറിയുന്നതിനായും സ്കൂൾതലത്തിൽ എക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ,ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിച്ചുവരുന്നു .ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, പൂന്തോട്ട പരിപാലനം, ഔഷധസസ്യ തോട്ട നിർമ്മാണം ,എന്നിവയും നടത്തിപ്പോരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗം, പോസ്റ്റർ രചന ,ചിത്രരചന, വീഡിയോ പ്രെസൻറ്റേഷൻ തുടങ്ങിയവ ഈ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. വീടുകളിൽ കുട്ടികൾ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പരിപാലിക്കുകയും ചെയ്യുന്നു. വീടുകളിൽ രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ പച്ചക്കറി തോട്ടം പരിപാലിച്ചു വരുന്നു.