സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

 
ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്

ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ  ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു . ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും  പങ്കാളിത്തം നൽകി വരികയും  ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ  വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹന  സമ്മാനം  നൽകാറുമുണ്ട്

അറബിക് ക്ലബ്

പ്രവർത്തന മികവിന് പുതുമയാർന്ന സംരംഭമാണ് സ്കൂളിലെ അറബിക് ക്ലബ്. സ്കൂളിലെ അറബി ക്ലബ്ബിന്റെ കീഴിൽ വൈവിധ്യമായ പ്രോഗ്രാമുകൾ നിറപ്പകിട്ടോടെ നടന്നു .സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്വിസ് നടത്തി മുൻകൂട്ടി അറിയിച്ചതനുസരിച്ച് നിശ്ചിതസമയത്ത് മത്സരാർത്ഥികൾ ഓൺലൈനിൽ ആവേശത്തോടെ അണിനിരന്നു. ക്വിസ് വൻ വിജയമായി മാറി. സമ്പൂർണമായ ഭാഷ അന്തരീക്ഷത്തിൽ അറബിക് അസംബ്ലി നടന്നു അറേബ്യൻ നാടുകളിൽ അനുസ്മരിപ്പിക്കുന്ന വിധം പുതുപുത്തൻ അറബിക് ശൈലിയിലായിരുന്നു പ്രതിജ്ഞയും, പ്രാർത്ഥനയും, വാർത്താ പാരായണവും എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നു. പ്രസ്തുത അസംബ്ലി ചരിത്രമായി മാറി . മറ്റു സ്കൂള്കാര് അത് ഏറ്റു പിടിച്ചു .കലാമേളക്കുവേണ്ടി വർഷത്തിന് തുടക്കം മുതൽ തന്നെ ഒരുക്കം തുടങ്ങി .സ്കൂൾതലത്തിൽ മത്സരം നടത്തിയാണ് വിവിധ ഇനങ്ങങ്ങൾക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത് . മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു .തെരഞ്ഞെടുത്ത കുട്ടികൾക്ക് ചിട്ടയോടെ കൃത്യതയാർന്ന പ്രതീക്ഷയോടെ അറബിക് ടീം സബ്ജില്ലാ മത്സരത്തിൽ മാറ്റുരച്ചു .ധാരാളം ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ വണ്ടൂർ സബ്ജില്ലയിൽ ഓവറോൾ പട്ടം കരസ്ഥമാക്കി .വരയും രചനയും നിറം പകർന്ന് സ്കൂൾ മാഗസിൻ സർഗ്ഗാത്മകതയുടെ നിറദീപമായി മാറി .ഒഴിവുദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിചയസമ്പന്നരായ അറബിക് അധ്യാപകർ നൽകിയ പരിശീലനം അവരെ മികച്ച പ്രകടനത്തിന് സജ്ജരാക്കി .മത്സരത്തിനു വേണ്ടിയുള്ള താളുകളിൽ അർത്ഥമുള്ള ചിത്രങ്ങളും ഓമനത്തമുള്ള കഥകളും കവിതകളും നിറഞ്ഞു. ഉള്ളടക്കം മുഴുവൻ പ്രകൃതിയോട് പ്രതിബദ്ധതയുള്ളതായിരുന്നു. അഴകിന്റെ മഴവില്ലായി മാറിയ താഴ്വര എന്നർത്ഥമുള്ള അൽവാദി എന്ന സ്കൂൾ മാഗസിൻ ജില്ലയിൽ ഒന്നാമതെത്തി. സ്റ്റേറ്റ് തലത്തിലും മിന്നുന്ന വിജയം നേടി. അറബിക് നാടകവും അറബി കലാരൂപങ്ങളും വാർഷികാഘോഷത്തിന് സപ്ത വർണ്ണം നൽകി. അറിവിന്റെ നിറവിലും കലയുടെ കരുത്തിനും നിമിത്തമായി മാറിയ മറ്റു ധാരാളം പരിശീലനങ്ങൾക്ക് മത്സരങ്ങൾക്കും സ്കൂൾ ക്യാമ്പസ് സാക്ഷിയായി.