ഗവ. എൽ പി എസ് വലിയതുറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1916 ൽ രാജഭരണകാലത്ത് തിരുവനന്തപുരം ജില്ലയിലെ കടലോരഗ്രാമമായ വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഒരു കുടിപ്പള്ളിക്കൂടം ആയി ഈ സ്കൂൾ ആരംഭിക്കുന്നത്‍.സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാരായ പൗരപ്രമുഖരുടെയും ഇടവകയുടെയും ഗവൺമെന്റിന്റെയും സഹകരണത്തോടെ ഒരേക്കറിലധികം വരുന്ന ഭൂമിയിൽ നാലു വലിയ കെട്ടിടങ്ങൾ ഉൾപ്പെടുന്നതും പ്രകൃതി പഞ്ചാരമണൽ വിരിച്ചനുഗ്രഹിച്ച വിശാലമായ കളിസ്ഥലം ഉള്ളതും എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്നതുമായ ഒരു വലിയ വിദ്യാലയമായി സ്കൂൾ മാറിയിരുന്നു എന്നതാണ് പഴമക്കാർ പറയുന്ന ചരിത്രം. കയ്യേറ്റവും പ്രാദേശികമായ പ്രശ്നങ്ങളും കാരണം ഗതകാല പ്രൗഢിയുടെ സമസ്ത ഐശ്വര്യങ്ങളും മങ്ങിയിട്ടും തലമുറകളെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് പിച്ച നടത്തിയ മഹത്കർമ്മത്തിന്റെ ധന്യതയിൽ തല ഉയർത്തി തന്നെ നിൽക്കുകയാണ് ഇന്നും ഈ വിദ്യാലയ മുത്തശ്ശി. കൃഷി ജപിച്ച് നഷ്ടമായ പഴയ രേഖകൾ ദ്രവിച്ചു നഷ്ടമായി പോയ പഴയ രേഖകളിൽ ജീർണ അവസ്ഥയിൽ ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കം ചെന്ന രേഖകൾപ്രകാരം 1983 എന്ന കുട്ടി പ്രവേശനം നേടിയതായും അന്നത്തെ പ്രഥമാധ്യാപിക എന്നവർ ആയിരുന്നതായും കാണുന്നു

കടലോര ഗ്രാമവാസികൾ നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് മുഖ്യമായും ഈ സ്കൂളിൽ പഠിക്കുന്നത് . ഭൂതകാല പെരുമയുടെ സമീപം പോലും എത്താൻ കഴിയാതെ വീർപ്പുമുട്ടുകയാണെങ്കിൽ പോലും നിരവധിയായ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു സ്കൂളിന്റെ ഗതകാല പ്രൗഢിയിലേക്ക് വീണ്ടും ഈ വിദ്യാലയത്തെ എത്തിക്കുക എന്നതാണ് സ്കൂൾ എസ്എംസി,പിറ്റിഎ,കോർപ്പറേഷൻ എന്നിവരുടെ ലക്ഷ്യം.ഇത് മുൻനിർത്തി ഈ സ്കൂളിൻറെ പ്രവർത്തനങ്ങൾ വളരെയധികം മുന്നോട്ടു നടത്തുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.