ജി.എൽ.പി.എസ് ആമപ്പൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsamapoyil (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ ആരംഭിക്കുന്നത്. 1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.

എന്നാൽ മാമ്പുഴ സ്‌കൂൾ കരുവാരകുണ്ടിനോട് കൂട്ടി ചേർക്കാൻ തീരുമാനിച്ചപ്പോൾ പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാർ 144 പേർ ഒപ്പിട്ട ഹർജി അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയ ശ്രീമതി കമലമ്മക്ക് നൽകിയതിന്റെ ഫലമായി 26.08.1946 നു അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റിന്റെ കല്പന പ്രകാരം മാമ്പുഴ എൽ.പി സ്‌കൂൾ ആമപ്പൊയിലിലേക്കു സ്ഥലം മാറ്റപ്പെട്ടു. പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാരും അഹമ്മദ്‌കുട്ടിയും കുഞ്ഞിപ്പയും ചേർന്ന് 10 ബെഞ്ചും മേശയും മഞ്ചയും ബ്ലാക്‌ബോർഡും തലച്ചുമടായി കൊണ്ടുവന്നു വീണ്ടും സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.

1946 മുതൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും 1957 മുതൽ സർക്കാർ സ്‌കൂളായും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.