കൂടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43324 (സംവാദം | സംഭാവനകൾ)

ആദ്യനാളുകളിൽ സ്കൂളിനായി പ്രത്യേക കെട്ടിടങ്ങളൊന്നു മില്ലായിരുന്നു. അന്ന് ഗോഡൗൺ ആയിക്കിടന്ന മുറികൾ സ്കൂൾ വാച്ച്മാൻ ശ്രീ ചെല്ലപ്പന്റെ  നേതൃത്വത്തിൽ മനോഹരമായ നഴ്സറി ക്ലാസുകളാക്കി മാറ്റി. ക്ലാസ് മുറികൾക്ക് അവശ്യംവേണ്ട ഉപകരണങ്ങൾ ബഹു ജോൺ അച്ഛന്റെ സഹായത്തോടെ സംഘടിപ്പിച്ചു. ആദ്യകാലം മുതൽ ഇന്നോളം വരെയും മേരി മക്കൾ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സ് ആണ് ഇവിടെ പ്രധാന അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നത്. ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി,  ആത്മീയ മൂല്യങ്ങൾ അടിയുറച്ച്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ കാലാകാലങ്ങളിൽ കടന്നുവന്ന പ്രഥമാധ്യാപകർക്കും മറ്റ് അധ്യാപക- അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്.

ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു.  ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ  കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം  സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ  ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്,  സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ  സ്കൂളിന് അംഗീകാരം നൽകി.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.&oldid=1323515" എന്ന താളിൽനിന്ന് ശേഖരിച്ചത്