സദിശം (ജ്യാമിതി)

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)
പ്രമാണം:Vector AB from A to B.svg
A യില്‍ നിന്നും Bയിലേക്കുള്ള ഒരു സദിശം.

മൗലിക ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും സദിശം (Vector) എന്നത് പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തുവാണ്.ഒരു സദിശത്തെ ദിശയുള്ള രേഖ കൊണ്ട് സൂചിപ്പിക്കുന്നു.ഇതിനു ഒരു ആരംഭബിന്ദുവും അവസാനബിന്ദുവും ഉണ്ടായിരിക്കും.Aആരംഭബിന്ദുവും B അവസാനബിന്ദുവുമായ ഒരു സദിശത്തെ ഇപ്രകാരം സൂചിപ്പിക്കാം.

<math>\overrightarrow{AB}.</math>

സദിശത്തിന്റെ പരിമാണം(Magnitude) രേഖയുടെ നീളമാണ്.

വാസ്തവികസംഖ്യകളിലെ പല ബീജീയസംക്രിയകളും സദിശങ്ങളിലെ സംക്രിയകളോട് സമാനമാണ്.സദിശങ്ങള്‍ കൂട്ടുകയോ കുറക്കുകയോ ഗുണിക്കുകയോ വിപരീതദിശയിലേക്ക് തിരിക്കുകയോ ചെയ്യാം. സംക്രിയകള്‍ ക്രമനിയമം,സാഹചര്യനിയമം,വിതരണനിയമം ഇവയെല്ലാം പാലിക്കുന്നു.സാമാന്തരികനിയമം ഉപയോഗിച്ച് ഒരേ ആരംഭബിന്ദുവുള്ള രണ്ട് സദിശങ്ങളുടെ തുക കണ്ടെത്താവുന്നതാണ്. ധനസംഖ്യകൊണ്ടുള്ള ഗുണനം അതായത് അദിശം കൊണ്ടുള്ള ഗുണനം പരിമാണത്തില്‍ മാറ്റം വരുത്തുന്നു.ദിശക്ക് മാറ്റം വരാതെ നീളം കൂടുകയോ കുറയുകയോ ചെയ്യാം.ഋണസംഖ്യകള്‍ കൊണ്ടുള്ള ഗുണനം ദിശക്ക് മാറ്റം വരുത്തുന്നു.

നിര്‍ദ്ദേശാങ്ക ജ്യാമിതി ഉപയോഗിച്ച് സദിശങ്ങളേയും സംക്രിയകളേയും വിവരിക്കാവുന്നതാണ്.

ഗണിത നിറ്വചനം

നിര്‍ദ്ദേശാങ്കങ്ങള്‍ മാറ്റുമ്പോള്‍ സ്ഥാനാന്തരത്തെപ്പോലെ മാറുന്ന 3 അംഗങ്ങളുള്ള ഏതു ഗണത്തെയും സദിശം എന്നു പറയാം. സ്ഥാനാന്തരം സദിശങ്ങളുടെ അടിസ്ഥാന മാതൃക ആണ്‍. അതായത്

<math> A_i = \sum_{j=1}^3 R_{ij} A_{j} </math>

ആകുന്ന ഏതു <math> A </math> യും സദിശമാണ്‍. ഇവിടെ <math>R</math> എന്നതു transformation matrix ആണ്. ഉദാഹരണത്തിന്‌ rotation.

അവലംബം

  1. David J. Griffiths, Introduction to Electrodynamics, ഒന്നാമത്തെ അദ്ധ്യായം .

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.

ar:متجه be:Вектар be-x-old:Вэктар bg:Вектор bn:সদিক রাশি ca:Vector (matemàtiques) cs:Vektor da:Vektor (geometri) de:Vektor el:Διάνυσμα en:Euclidean vector eo:Vektoro es:Vector (física) et:Vektor eu:Bektore (fisika) fa:بردار fi:Vektori fr:Vecteur gd:Bheactor he:וקטור (פיזיקה) hi:सदिश राशि hr:Vektor hu:Vektor id:Vektor (spasial) io:Vektoro is:Vigur (stærðfræði) it:Vettore (matematica) ja:空間ベクトル ka:ვექტორი kk:Вектор lt:Vektorius lv:Vektors mk:Вектор ms:Vektor nds:Vekter nl:Vector (wiskunde) nn:Vektor no:Vektor (matematikk) pl:Wektor pt:Vetor (espacial) ro:Vector (spaţial) ru:Вектор (геометрия) scn:Vettura euclideu sl:Vektor (matematika) sq:Vektori sr:Вектор sv:Vektor ta:திசையன் tk:Wektor ululyklar tr:Yöney uk:Вектор vi:Vectơ yi:וועקטאר zh:矢量 zh-min-nan:Hiòng-liōng

"https://schoolwiki.in/index.php?title=സദിശം_(ജ്യാമിതി)&oldid=299" എന്ന താളിൽനിന്ന് ശേഖരിച്ചത്