ജി.എച്ച്.എസ്. കരിപ്പൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindusopanam (സംവാദം | സംഭാവനകൾ) ('=='''സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം'''== കരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം

കരിപ്പൂര് ഗവ ഹൈസ്കൂളിലെ സ്കൂൾശാസ്ത്രരംഗം പ്രവർത്തനോദ്ഘാടനം ഇന്നു നടന്നു.സ്കൂൾശാസ്ത്രരംഗം ക്ലബ്ബും മീറ്റ്@കരിപ്പൂര് കൂട്ടായ്മയും കൂടി സംഘടിപ്പിച്ച പരിപാടിയിൽ 93കുട്ടികൾ പങ്കെടുത്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അന്വേഷണാത്മക ശാസ്ത്ര പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുകയും അതിനായി TESLA എന്ന ഒരു സയൻസ് ലാബ് തന്നെ കുട്ടികൾക്കായി പ്രവർത്തിപ്പിക്കുക യും ചെയ്യുന്ന ശ്രീ കെ സുരേഷ് സാറാണ് ഉദ്ഘാടനംചെയ്തത്.ശാസ്ത്രരപരീക്ഷണങ്ങൾ ചെയ്തുകാണിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാസ്ത്രസംബന്ധിയായ കുറേയധികം ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതമായി ഉത്തരംപറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവർത്തിപരിചയ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് ശാസ്ത്ര രംഗം . കുട്ടികളിൽ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങൾക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളർത്തുന്നതിനും പരിസ്ഥിതിയോടുള്ള നിലപാടുകൾ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയാണ് ശാസ്ത്രരംഗം .ചോദ്യങ്ങൾ ചോദിക്കുവാനും പരീക്ഷണങ്ങളിലേർപ്പെടാനും ,വിശകലനം ചെചയ്ത് നിഗമനങ്ങളിലെത്താനുമുള്ള കുട്ടികളുടെ ചോദനയെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ശാസ്ത്രരംഗം ക്ലബ്ബിന്റെ ലക്ഷ്യം.