Kkmlps vandithavalam2021-2022

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmlps vandithavalam (സംവാദം | സംഭാവനകൾ)

ജൂൺ

പ്രവേശനോത്സവം

2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയിത്തന്നെ നടത്തുവാനാണ് സർക്കാർ തീരുമാനം. അതിനാൽ എങ്ങനെ ഈ പ്രധാന ദിനം ആഘോഷിക്കാമെന്ന് ഞങ്ങൾ രണ്ടാഴ്ച മുമ്പേ എസ് ർ ജി കൂടി തീരുമാനിച്ചു. പിന്നീട് എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സർക്കാരിന്റെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11 മണിയോടെയാണ് ഞങ്ങളുടെ സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചത്. ശ്രീമതി .സുഗുണ ടീച്ചർ പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ദേവൻ അവർകൾ അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട് പഞ്ചായത് വൈസ് പ്രസിഡൻ്റ് ശ്രീ. ശിവദാസൻ പി.എസ് പ്ര വേശനോത്സവം ഉദ്ഘാടനം ചെയ്തു . ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസകളും നേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇഷ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ശൈലജ പ്രദീപ് , വാർഡ് ശ്രീ.സെൽവൻ ആശംസകൾ അർപ്പിച്ചു. കുട്ടികളായ സനൂപ് ,,അമ്ലകൃഷ്ണ ,അഞ്ജന,സത്യാർബ്ബാ എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു. ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫെമിൽ .കെ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 12 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.

"https://schoolwiki.in/index.php?title=Kkmlps_vandithavalam2021-2022&oldid=1303346" എന്ന താളിൽനിന്ന് ശേഖരിച്ചത്