കൂടുതൽ വായിക്കുക
യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രാമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും. ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തെ മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭൻ ,പെരുംപുളിക്കൽ ശ്രീ എൻ.ഗോപിനാഥ൯ നായ൪ കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വം നല്കി 1964-ൽ ഈ സ്ക്കൂൾ സഥാപിച്ചു.