ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021-2022
വായനാപക്ഷാചരണം
ഈ വർഷത്തെ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥി ശ്രി സന്തോഷ് പാറൽ വായനാദിന സന്ദേശം നൽകി. കഥയും പുസ്തകാവതരണവും വായനയുടെ മഹത്വവുമായി കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രി രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥാവതരണം കൂടിയായപ്പോൾ ഇന്നത്തെ ദിവസത്തിന് മാറ്റ് കൂടി.ശേഷം കുട്ടികളുടെ പ്രസംഗങ്ങളും കഥകളും കുട്ടിക്കവിതകളുമായി രംഗം കൊഴുത്തു.പോസ്റ്ററുകളിലെ വൈവിധ്യവും എഴുത്തുകാരെ അവരുടെ വേഷത്തിൽ പരിചയപ്പെടുത്തിയും ഈ മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കുട്ടികൾ കഴിവ് പ്രകടിപ്പിച്ചപ്പോൾ ഒരു കൊറോണക്കും തങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് നമുക്കുറപ്പിക്കാം....
![](/images/thumb/8/8c/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpg/132px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpg)
2020-2021
2019-20
പ്രവേശനോത്സവം
![](/images/thumb/0/07/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82-2019_glps_arikkad_1.jpg/280px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82-2019_glps_arikkad_1.jpg)
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.
വായനദിനം - 2019
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.
യോഗാദിനം - 2019
![](/images/thumb/f/f0/%E0%B4%AF%E0%B5%8B%E0%B4%97_2019_glps_arikkad_1.jpg/280px-%E0%B4%AF%E0%B5%8B%E0%B4%97_2019_glps_arikkad_1.jpg)
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.
ഞങ്ങൾക്കും പത്രം
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ദിനപ്പത്രം സ്പോൺസർ ചെയതു.ബാങ്ക് ഡയറക്ടർ ശ്രീ.വി.അബ്ദുള്ളക്കുട്ടി സ്കൂൾ ലീഡർ ശ്രീ.എം സിയാദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ.ശശിധരൻ, PTAപ്രസിഡന്റ് ശ്രീ.എം.സെയ്ദലവി, MPTAഅംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ വായനാ പരിപോഷണം ലക്ഷ്യം വച്ച് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അധ്യാപകർ ചേർന്നും പത്രം വരുത്തുന്നുണ്ട്.
അവധിക്കാല പ്രവർത്തനങ്ങൾക്കൊരു പ്രോത്സാഹനം
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങൾ ചെയ്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ആയുർവേദവും മഴക്കാല രോഗങ്ങളും
2019, ഓഗസ്റ്റ് 17 ശനിയാഴ്ച മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിഖില ക്ലാസെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം 2019
![](/images/6/6d/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82-2019a.jpg)
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.
യുറീക്ക വിജ്ഞാനോത്സവം
![](/images/thumb/f/fa/%E0%B4%AF%E0%B5%81%E0%B4%B1%E0%B5%80%E0%B4%95%E0%B5%8D%E0%B4%95_%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%822019a.jpg/280px-%E0%B4%AF%E0%B5%81%E0%B4%B1%E0%B5%80%E0%B4%95%E0%B5%8D%E0%B4%95_%E0%B4%B5%E0%B4%BF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%822019a.jpg)
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ നമ്മുടെ ഭക്ഷണം നമ്മുടെ ജീവിതം എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കൊടുവിൽ ഓരോരുത്തരും ഉണ്ടാക്കിക്കൊണ്ടുവന്ന / ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് എഴുതൽ, ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളെ വർഗീകരിക്കൽ(വേവിച്ച് കഴിക്കുന്നവ, പച്ചയ്ക്ക് കഴിക്കുന്നവ, രണ്ടു തരത്തിലും കഴിക്കുന്നവ), ചില സാധനങ്ങളെ മണത്തറിയൽ, പഴങ്ങളെക്കുറിച്ച് സ്വന്തമായി കടങ്കഥയുണ്ടാക്കൽ, വ്യത്യസ്ത ആഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മുദ്രാഗീതം തയ്യാറാക്കൽ എന്നിങ്ങനെ അഞ്ചു പ്രവർത്തനങ്ങളായിരുന്നു എൽ പി കുട്ടികൾക്കുണ്ടായിരുന്നത്.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.
ഓണാഘോഷം 2019
![](/images/thumb/4/4b/%E0%B4%93%E0%B4%A3%E0%B4%82_2019_glps_arikkad_16.jpg/280px-%E0%B4%93%E0%B4%A3%E0%B4%82_2019_glps_arikkad_16.jpg)
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.
PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.
![](/images/thumb/c/ca/%E0%B4%93%E0%B4%A3%E0%B4%82_2019_glps_arikkad_12.jpg/280px-%E0%B4%93%E0%B4%A3%E0%B4%82_2019_glps_arikkad_12.jpg)
സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്.
ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു.
അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്
![](/images/thumb/7/7a/%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%82_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-1.jpg/300px-%E0%B4%AA%E0%B4%BE%E0%B4%A0%E0%B4%82_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-1.jpg)
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..
ഉല്ലാസഗണിതം
![](/images/thumb/8/85/%E0%B4%89%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82_glps_arikkad.jpg/200px-%E0%B4%89%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82_glps_arikkad.jpg)
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.