എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സേവാപ്രവർത്തനങ്ങൾക്കായി ക്രിസ്മസ് വിഭവങ്ങളൊരുക്കി എസ് പി സി മാതൃകയാവുന്നു.
പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് ക്രിസ്തുമസ് വിഭവങ്ങൾ ഒരുക്കിയത്. ക്രിസ്തുമസ് കേക്ക്, അലങ്കാര ഉപകരണങ്ങൾ എന്നിവ പോലീസ് കേഡറ്റുകൾ തന്നെ നിർമ്മിച്ച് വിൽപ്പന നടത്തുകയും അതിൽനിന്നുംകിട്ടുന്ന വരുമാനം സേവാപ്രവർത്തനങ്ങൾക്ക് മാറ്റിവക്കുന്നു.
വിപണനസ്റ്റാൾ
സ്കൂൾ അങ്കണത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡൽ നേടിയ തൃശൂർ റൂറൽ ജില്ലാ എ ഡി എൻ ഒ. ടി ആർ മനോഹരൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ലോലിത പ്രേംകുമാർ, വാർഡ് മെമ്പർ ശീതൾ, സബ് ഇൻസ്പെക്ടർ ടി ജയകുമാർ, എ എസ് ഐ ടി വി ബാബു സ്കൂൾ പ്രിൻസിപ്പൾ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി ടി ആർ രേഖ, വിവേക് എം വി ഹെഡ്മിസ്ട്രസ് എ പ്രീതി, എസ് പി സി യൂണിറ്റ് സി പി ഒ അഖിലേഷ്. എം, കെ പി ബീത്തു എന്നിവ സംസാരിച്ചു.