സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1996-ൽ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായ ‍ഡോ. സി.എൽ. ജോസഫ്, ‍ഡോ. സി.എൽ. ഫിലിപ്പ് എന്നിവർ തങ്ങളുടെ വല്യപ്പനും ഈ സ്കൂളിലെ ദ്വിതീയ ഹെഡ്മാസ്റ്ററുമായിരുന്ന (ശീ. സി.പി. ജോസഫ് ചാത്ത൩ടത്തിൽ എന്നിവരുടെ സ്മരണയ്ക്കായി തങ്ങളുടെ ചെലവിൽ പള്ളിവക സ്ഥലത്ത് ഒരു സ്കൂൾ കെട്ടിടം പണിയുവാൻ തീരുമാനിച്ചു. 1996 ആഗസ്റ്റ് 15 ന് തറക്കല്ലിട്ട് (പസ്തുത വർഷം (ഡിസംബർ 30) പണി പൂർത്തിയാക്കിയ മനോഹരമായ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ (പവർത്തിക്കുന്നത്.

തലമുറകൾക്ക് അക്ഷരജ്ഞാനത്തിൻെറ അടിത്തറപാകിയ ഈ വിദ്യാലയമുത്തശ്ശിയുടെ മക്കൾ ഇന്ന് ലോകത്തിൻെറ എല്ലാ ഭാഗത്തും നല്ല നിലയിൽ ജീവിക്കുന്നു എന്നത് അഭിമാനകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും തലമുറകളുടെ സംഗമവേദി ഒരുക്കിയും നീണ്ടൂരിലെ ആദ്യ വിദ്യാലയമായ സെൻെറ് മൈക്കിൾസ് എൽ.പി.സ്കൂൾ 2015-16 അധ്യയനവർഷം ശതാബ്ദി ആഘോഷിച്ചു.