എ യു പി എസ് ദ്വാരക/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ദിനാചരണങ്ങള്‍ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സ്ക്കൂള് തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി.