ഗവ. വി എച്ച് എസ് എസ് വാകേരി/നാഷണൽ കേഡറ്റ് കോപ്സ്

കോവിഡിന്റെ സമയത്തെ പ്രവർത്തനങ്ങൾ

സ്കൂളുകളിൽ കോവിഡ് എന്ന മഹാമാരി മൂലം അധ്യായന വർഷം തുടങ്ങാൻ സാധിച്ചില്ലെങ്കിലും കേഡറ്റുകളുടെ പ്രവർത്തനങ്ങളെല്ലാം തന്നെ ഒരു മുടക്കവും കൂടാതെ ഓൺലൈനായി നടത്തിവെരുന്നു ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റിങ്ങുകളും നടത്തുന്നു. ഈ സാഹചര്യത്തിലും അന്താരാഷ്ട്ര യോഗ ഡേ വളരെ ഭംഗിയായി ഗൂഗിൾ മീറ്റ് വഴി ഒരു വെബ്ബിനാർ ക്ലാസ് നടത്തി. കേണൽ സഞ്ജീവ് ബവേജ യോഗം ഉദ്ഘാടനം ചെയ്തു. യോഗ ഇൻസ്‌ട്രെക്ടർ ആയ എം ഡി ദിലീപ് സർ യോഗത്തിൽ ആശംസ അറിയിച്ചു. തുടർന്ന് ടി പി ഫിലിപ്പ് സർ യോഗ ക്ലാസിന് നേതൃത്വം വഹിച്ചു. വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ കേഡറ്റുകൾ യോഗ അഭ്യസിച്ചു. കോവിഡിന്റെ ഈ സമയത്ത് നമ്മുടെ ജീവിതത്തിലെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന മാസ്ക്കുകൾ കേഡറ്റുകൾ വീടുകളിൽ തന്നെ നിർമ്മിക്കുകയും സ്കൂളിൽ ഒരു മാസ്ക്ക് നിർമ്മാണശാല ആരംഭിക്കുകയും ചെയ്തു, അതിൽ 5000 മാസ്കുകൾ നിർമ്മിക്കുകയും കോവിഡ് മുലം മാറ്റിവെച്ച SSLC പരീക്ഷകൾ പിന്നീട് നടത്തിയപ്പോൾ അതിൽ പങ്കെടുത്ത കുട്ടികൾക്ക് നിർമിച്ച മാസ്ക് വിതരണം ചെയ്യുകയും ബാക്കിവന്ന മാസ്കുകൾ സമീപവാസികൾക്കും സ്‌ഥാപനങ്ങൾക്കും നൽകി. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ കേഡറ്റുകളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. Work done by NCC cadets on Quarantine days എന്ന പേരിൽ ഒരു വീഡിയോ നിർമിച്ചു, ആ വീഡിയോ കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കലാവാസനകളും മറ്റും ഉണർത്തുന്നതിനും സഹായകരമായി. അവ വീഡിയോയിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഓരോ ആഴ്ച ഓരോ പരിപാടികളായിരുന്നു. അതിലൊന്നാണ് ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ. ആ ക്യാമ്പയിനിൽ കുട്ടികൾ എല്ലാം തന്നെ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ യോഗ ചെയ്ത് അതിന്റെ ഫോട്ടോകൾ അയച്ചു നൽകാവുന്നതാണ്, എല്ലാ കുട്ടികളും അത് നൽകുകയും ചെയ്തു. പിന്നീട് നമ്മൾ വളരെ ആഡംബരമായി ആഘോഷിച്ചു വന്നുകൊണ്ടിരുന്ന ഓണാഘോഷ പരിപാടി പോലും ഓൺലൈനായി നടത്തി കൂടാതെ പാട്ട്, ഡാൻസ്, പ്രസംഗം ഉൾപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചു. അങ്ങനെ ഏതു തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായാലും ആ പ്രതിസന്ധികളെ എല്ലാം അതിന്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ തരണം ചെയ്തു കൊണ്ട് എൻ സി സി കേഡറ്റുകൾ അവരുടെ സ്കൂളിനോടുള്ള ചുമതലയും മറ്റും വളരെ ഭംഗിയായി തന്നെ ചെയ്തുവരുന്നു.