ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('==ഗണിത പ്രവർത്തനങ്ങൾ 2019== ===ഗണിത ശില്പ്പശാല=== ഗണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത പ്രവർത്തനങ്ങൾ 2019

ഗണിത ശില്പ്പശാല

ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.

ഗണിത പ്രവർത്തനം

മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും 9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു.

പ്രതിഭകൾക്ക് പാരിതോഷികം

കേരള ഗണിത ശാസ്ത്രപരിഷത്ത് നടത്തുന്ന M T S E പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നതവിജയം നേടി വട്ടേനാടിന്റെ യശസ്സുയർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് H M ശ്രീമതി റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാക്കളായ അക്ഷയ് കൃഷ്ണ 9G, ഷിബിൻ സുരേഷ് 9L എന്നിവർക്കുള്ള ക്യാഷ് അവാർഡുകളും ഉയർന്ന ഗ്രേഡുകൾ‍ നേടി വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ

ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ

ഗണിതം മധുരം ‍ 6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ (8, 9, 10 ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി. 25‍.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി

ഗണിത ക്ലബ് പ്രവർത്തനം

7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. 19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു. ക്ലാസ് തലത്തി്‍ പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി. 17.7.2018 – ന് ഫിബനോച്ചി അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ലബ് യോഗം നടന്നു. ഫിബനോച്ചി ശ്രേണിയെക്കുറിച്ച് സെമിനാർ, പാസ്കൽ ചരിത്രത്തെക്കുറിച്ചുള്ള സ്ലൈഡ് ഷോ ഇവ നടന്നു. 18.7.18-ന് നാട്ടുകമക്കും ഗണിതവും എന്ന വിഷയത്തെക്കുറിച്ച് ജനാർദ്ദൻ പട്ടാമ്പി ക്ലാസ് നടത്തി. 23.7.18-ന് ക്ലാസ് തലത്തിൽ ഗണിത കോർണർ, ഗണിത ചുവർപതിപ്പ് എന്നിവ സജ്ജമാക്കി. 25.7.18-ന് സ്കൂൾ തലത്തിൽ ഗണിത ബുള്ളറ്റിൻ ബോർഡ് പ്രാവർത്തികമാക്കി

നാട്ടു കണക്ക്

ജ്യോമട്രിക് ചാർട്ട് ശില്പശാല

</gallery> 20002_151.jpg 20002_155.jpg 20002_156.jpg 20002_157.jpg </gallery>

ഗണിത ക്ലബ് 2017

ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ ത്രികോണത്തിന്റെ ചാർട്ട് പ്രദർശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി. ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മൾട്ടിമീഡിയ റൂമിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗണിതപ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് കുട്ടികൾ ഗണിത പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. 9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുൺ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസിൽ യു. പി ക്ലാസിലെ സിദ്ധാർത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാർവതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വളരെ നന്നായിരുന്നു. പരിപാടികൾക്കു ശേഷം10 A യിലെ മേഘ്ന നന്ദി പറഞ്ഞു. യോഗം അവസാനിച്ചു. 24. 7. 2017 ന് ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾതല ഗണിത ക്വിസ് മത്സരം നടന്നു.