എ.എൽ.പി.എസ്.കളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കളൂർ | |
---|---|
വിലാസം | |
കളൂർ മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19728 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
അവസാനം തിരുത്തിയത് | |
09-01-2022 | Jktavanur |
ചരിത്രം
1 979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം മരവന്ത എന്ന സ്ഥലത്താണ് ആദ്യം വിദ്യാലയം ആരംദിക്കാൻ തീരുമാനിച്ചതെിലും അവിടെ സ്കൂളിന് സ്ഥലം നൽകാൻ ആരും തയ്യാറാകാത്തിനാൽ അന്നത്തെ എം.എൽ. എ ആയിരുന്ന ബഹു .പി.ടി കൂഞ്ഞുട്ടിഹാജിയുടെ നേതൃത്യത്തിൽ കളൂരിലെ പ്രമുഖരും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ഓത്തുചേർന്ന്, പുരോഗമനചിന്തയും ദീർഘവീക്ഷണവും അതിലുപരി ദേശസ്നേഹിയുമായ ഉള്ളാട്ടിൽ അസൈനാർ എന്ന മഹത് വ്യക്തിയെ സമീപിക്കുകയും അദ്ദേഹം വളരെ സന്തോഷത്തോടെ സീമന്തപുത്രനായ മുഹമ്മദ് എന്ന ബാവയുടെ പേരിലുള്ള 40 cent സ്ഥലത്ത് സ്കൂൾ ആരംഭിക്കാൻ അനുവാദം തരികയും ചെയ്തു അങ്ങനെ 1979 june ൽ കളൂർ എ.എൽ.പി സ്കൂൾ യാതാർത്ഥ്യമായി.പീന്നിട് സ്കൂളിന് വേണ്ടി 60 cent സ്ഥലം കൂടി വാങ്ങി ഇപ്പോൾ 1 ഏക്കർ സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് 1974 മുതൽ ഇന്നുവരെ ശ്രീ.മുഹമ്മദ് എന്ന ബാവ തന്നെയാണ് സ്കൂളിൻ മാനേജർ. T.N മൊയ്തീൻമാസ്റ്റർ ഹെഡ്മാസ്റ്ററും അഹമ്മദ് സഹ അധ്യാപകനുമായി ആരംഭിച്ച വിദ്യാലയം 1982-83 വർഷത്തിൽ 1മുതൽ 4 -ാംതരം വരെ 2 ഡിവിഷനുകൾ വീതമുള്ള ഓരു പ്രൈമറി വിദ്യാലയമായി ഉയർന്നു. ഇന്നും ഓരോ ക്ലാസിലും 2 ഡിവിഷനുകൾ വീതം നിലനിൽക്കുന്നു. സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായി വളരെ പിന്നോക്ക നിലനിൽക്കുന്ന ഓരു പ്രദേശമാണ് കളൂർ. മത്സ്യബന്ധനവും പാൽക്കച്ചവടവും കൂലിപ്പണിയുമാണ് ഇവിടെത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ.ഇവിടെ നിന്ന് ഉപരിപഠനത്തിനായി കുട്ടികൾക്ക് 3km നടന്ന് പുറത്തൂർ G.U.P സ്കൂളിനേയും ചമ്രവട്ടം G.U.P സ്കൂളിനേയും ആശ്രയിക്കേണ്ടി വരുന്നു. ഏറെ പ്രയാസങ്ങൾക്കിടയിലും വിദ്യാദ്യാസപരമായി നാടിനെ പുരോഗതിയിലേക്ക് ഉയർത്താൻ ഇവിടത്തെ തലമുറയ്ക്കായിട്ടുണ്ട്.ഇന്ന് 1 മുതൽ 4ാം തരം വരെ 197 വിദ്യാർത്ഥി വിദ്യാർത്ഥികളും 3 പ്രീ-പ്രൈമറി ക്ലാസുകളിലായി 75 കുട്ടികളും ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. പുറത്തൂർ പഞ്ചായത്തിലെ 7,8,9,10,11 വാർഡുകളിലെ വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സരസ്വതി ക്ഷേത്രം പഠന നിലവാരത്തിലും കലാ-കായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്നു
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്,പാചകപ്പുര, നല്ല ക്ലാസ് റൂമുകൾ, വിശാലമായ കളിസ്ഥലം, കുടിവെള്ളം, നഴ്സറി അടക്കം 11 ക്ലാസ് മുറികൾ, ബാത്ത്റൂമ് സൗകര്യം, എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
കംപ്യൂട്ടർ ലാബ്
വഴികാട്ടി
നിരവധി അധ്യാപകരും രക്ഷിതാക്കളും ഈ സ്ഥാപനത്തിന്റെ വളർച്ചക്കായി സഹായിച്ചിട്ടുണ്ട് {{#multimaps: , | width=800px | zoom=16 }}