സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/History

21:49, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) ('== ചരിത്രം == സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ‍് ST. CLARE'S C.G.H.S.S. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ‍്. പ്രഥമ ഹെഡ്‍മിസ്‍ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന‍് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്‍കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്‍കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു.