ഗവ വി എച്ച് എസ് എസ് അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ വി എച്ച് എസ് എസ് അയ്യന്തോൾ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-11-2011അജേഷ്




തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂര്‍ പൂരത്തിലെ പങ്കാളിയായ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂള്‍ .കളക്ട്റേറ്റില്‍ നിന്ന് ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .

ചരിത്രം

1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര്‍ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേര്‍ത്ത് ഇപ്പോള്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും 1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന് 1982ല്‍ അയ്യന്തോള്‍ സ്കൂളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി ബാച്ച് അനുവദിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എല്‍ പി സ്കൂള്‍, ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, ഹയര്‍സെക്കന്‍ററി, വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാ നേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീമതി കുപ്പക്കാട്ട് പാര്‍വ്വതി അമ്മ ശ്രീമാന്‍ ആര്‍ ആര്‍ രാമകൃഷ്ണ അയ്യര്‍ ശ്രീമാന്‍ വെള്ളായിക്കല്‍ ഗോപാലമേനോന്‍

<googlemap version="0.9" lat="10.528763" lon="76.188254" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.52909, 76.188517, Ayyanthole, Thrissur, Kerala 10.535593, 76.182552, ASHIS AYYANTHOLE

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

10.530282, 76.188018, GVHSS AYYANTHOLE </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.