ജി.എൽ.പി.എസ്. വടക്കെമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ.പി.എസ്. വടക്കെമണ്ണ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




+- ജി.എല്‍.പി.സ്കൂള്‍ വടക്കേമണ്ണ സ്കൂളിന്റെ ചരിത്രം 1952-ലാണ് വടക്കേമണ്ണ ജി.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയില്‍ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തില്‍ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങള്‍ക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയര്‍ന്നു വന്നത്.മലപ്പുറം ഉപജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മലപ്പുറം ബ്ലോക്കില്‍ കോഡൂര്‍ വില്ലേജില്‍ അതേ പഞ്ചായത്തില്‍ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

                       ആദ്യം കെട്ടിടം നടുവില്‍ ഇടച്ചുമര്‍ വെച്ച് വേര്‍തിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറില്‍ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാല്‍ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാര്‍ഡ് മെമ്പര്‍ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താല്‍പര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു. 
                           2005-2006 ല്‍ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിര്‍മിച്ചു. 2006-2007 ല്‍ എസ്.എസ്.എ​യുടെ വക സ്കൂള്‍ വൈദ്യുതീകരണം വാര്‍ഡ് മെമ്പര്‍ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂള്‍,ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററായി ഉപയോഗിക്കാന്‍ വേണ്ടി ഒരു കോണ്‍ഗ്രീറ്റ് വാര്‍പ്പിന്റെ ബില്‍ഡിങ്ങും പണി കഴിപ്പിച്ചു. ഐ.ടി പഠനം പരിഗണിച്ച് 2007-2008 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടര്‍ ലഭിച്ചു. ഇന്ന് സ്കൂളില്‍ 4 കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വരുന്നു. കൂടുതല്‍ കുട്ടികളെ ലഭിക്കുമെന്ന ധാരണയില്‍ 2007 ല്‍ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു. 
                  ഇടയ്ക്ക്  പ്രകൃതി കലിതുള്ളി പെയ്ത വര്‍ഷപാതത്തില്‍ സ്കൂള്‍ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അയല്‍പക്ക വീടുകളുടെ പരിസരങ്ങള്‍ മണ്ണിട്ടുയര്‍ത്തിയതും സ്കൂള്‍ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതില്‍ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയര്‍ത്തി ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ല്‍ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ,അധ്യയന ദിവസങ്ങള്‍ കുറയുന്നുവെന്ന കാരണത്താല്‍ 2013 ജൂണ്‍ മുതല്‍ ജനറല്‍ കലണ്ടറിലേക്കു മാറ്റി പ്രവര്‍ത്തിച്ചു വരുന്നു. 
                                സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 1 യൂണിറ്റ് ഗേള്‍ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളില്‍ പ്രീപ്രൈമറി ഉള്‍പ്പെടെ 75 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഉണ്ട്. 
                                പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയില്‍ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വടക്കെമണ്ണ&oldid=340966" എന്ന താളിൽനിന്ന് ശേഖരിച്ചത്