ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12341 (സംവാദം | സംഭാവനകൾ)
ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്
വിലാസം
മരക്കാപ്പ് കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712341




ചരിത്രം

ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവര്‍ എലിമെന്ററി (1 – 5) സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാര്‍ കണ്ണച്ചന്റെ സ്കൂള്‍ എന്നും വിളിക്കാറുണ്ട്. പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തി ( 1-8). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. 1938 ല്‍ സ്കൂളിനെ മലബാര്‍ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ല്‍ ആര്‍.എം.എസ്സ്.എ. പദ്ധതിയിന്‍ കീഴില്‍ ഇതോടൊപ്പം ഹൈസ്കൂള്‍ സ്ഥാപിതമായി. 2016 ല്‍ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി..

ഭൗതികസൗകര്യങ്ങള്‍

*   4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി   19ക്ലാസ്സ് മുറികള്‍,  *   എച്ച്.എം. ഓഫീസ്  2 (പ്രൈമറി 1,  ഹൈസ്കൂള്‍ 1),

*   സ്റ്റാഫ് റൂം 2 (പ്രൈമറി 1,  ഹൈസ്കൂള്‍ 1).  കമ്പ്യൂട്ടര്‍ ലാബ്  1,
      കൂടാതെ
*   സ്റ്റേജ് 
*   സ്റ്റോര്‍ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള 
*   അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
*   ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനല്‍
*   സ്കൂള്‍ ബസ്സ്  1.

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

*       കലാകായിക മേഖലയില്‍ പ്രത്യേക പരിശീലനം.
*       സ്കൂള്‍ തല പ്രവൃത്തിപരിചയ മേള
*       ബുക്ക് ബൈന്റിംഗ് പരിശീലനം
*       ദിനാഘോഷങ്ങള്‍
*      തീരദേശ ശുചീകരണ പരിപാ

ക്ലബ്ബുകള്‍

*     ക്ലബ്ബുകള്‍
*    ഭാഷാ ക്ലബ്ബു്
 *   ഗണിത ക്ലബ്ബു്
 *   ഹെല്‍ത്ത് ക്ലബ്ബു്
 *   പരിസ്ഥിതി ക്ലബ്ബു്
 *   പ്രവൃത്തിപരിചയ ക്ലബ്ബു്
*    ആര്‍ട്സ് ക്ലബ്ബു്	
*    വിദ്യാരംഗം

മുന്‍ പ്രഥമാധ്യാപകര്‍

  പി.കുഞ്ഞികൃഷ്ണന്‍ നീലേശ്വരം
  ടി.കുഞ്ഞികൃഷ്ണന്‍
  കുഞ്ഞിരാമന്‍ മാസ്റ്റര്‍
  പി.അബ്ദുള്‍ ഖാദര്‍, മരക്കാപ്പ് കടപ്പുറം
  പി.അബ്ദുള്‍ ഖാദര്‍, നീലേശ്വരം
  എം.കൃ‍ഷ്ണന്‍.
  ജെ.കെ.കൃഷ്ണന്‍.
  ഒ.കെ.ഗംഗാധരന്‍.
  എ.രാധാകൃഷ്ണന്‍.
  പി.രാജന്‍.
  എ.സാവിത്രി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബി.പ്രഭാകരന്‍, (Late) റിട്ട.ഹെഡ്മാസ്റ്റര്‍,(കുറ്റ്യാടി നക്സല്‍ ആക്രമണത്തില്‍ കൈ നഷ്ടപ്പെട്ട് പോലീസ് എസ്സ്.ഐ. ജോലി ഉപേക്ഷിച്ചു.)
  • എം.കുഞ്ഞിരാമന്‍, (Late) റിട്ട.സുബേദാര്‍, ആര്‍മി വോളിബോള്‍ താരം., മുന്‍ കൗണ്‍സിലര്‍.

വഴികാട്ടി