സുഹറ യു.പി.എസ്
സുഹറ യു.പി.എസ് | |
---|---|
വിലാസം | |
വെള്ളരിവയൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | 14823SN |
ചരിത്രം
1964- ല്‍ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ശ്രീ. പി. വി. ബീരാന്‍ ഹാജി സ്ഥാപിച്ച വിദ്യാലയത്തിന് അദ്ദേഹം തന്‍െറ മകളുടെ പേരായ സുഹറ എന്ന് നല്‍കി. സുഹറ എല്‍ പി സ്ക്കൂളിന്‍െറ തുടക്കം ഓലമേഞ്ഞ ഒരു ഷെഡ്ഡിലായിരുന്നു. ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്കാണ് ആദ്യം പ്രവേശനം നല്‍കിയത്.തുടക്കത്തില്‍ കീഴല്ലൂര്‍ സ്വദേശി ശ്രീ. മമ്മൂട്ടി മാസ്റ്ററിനെ പ്രധാനാധ്യാപകനായും ശ്രീ.സി. ശങ്കരന്‍ നമ്പ്യാരെ അധ്യാപകനായും നിയമിച്ചു. എടൂരില്‍ കച്ചവടസ്ഥാപനം നടത്തിയിരുന്ന ബീരാന്‍ ഹാജിക്ക് തന്‍െറ കച്ചവടവും സ്ക്കൂളിന്‍െറ പ്രവര്‍ത്തനവും ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ സ്ക്കൂള്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.മലബാറിന്‍െറ വിവിധ ഭാഗങ്ങളില്‍ സര്‍വ്വമതസ്ഥരുടെയും വിദ്യാഭ്യാസത്തിനും മറ്റു സാമ്പത്തിക സാമൂഹ്യ പുരേഗതിക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇറ്റാലിയന്‍ മിഷിനറി, റവ. ഫാ. ടഫ്റേല്‍ എസ്. ജെ 1966-ല്‍ സ്ക്കൂള്‍ വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് സ്ക്കൂളിനായി പുതിയ കെട്ടിടം സ്ഥാപിക്കുകയും 1968-ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1982 ജുണില്‍ ഈ വിദ്യാലയം യു പി സ്കൂളായി ഉയര്‍പ്പെട്ടു.
2011 ജൂണ്‍ മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടം അധ്യായനം നടത്താനാവാത്തവിധം ഭാഗികമായി തകര്‍ന്നു. അന്നത്തെ കണ്ണൂര്‍ രൂപതാധ്യക്ഷനായിരുന്ന ബഹുമാനപ്പെട്ട ബിഷപ്പ് വര്‍ഗ്ഗീസ്സ് ചക്കാലയ്ക്കല്‍ പഠനത്തിനായി കുട്ടികള്‍ക്ക് പള്ളിതന്നെ വിട്ടുകൊടുക്കുകയും പുതിയ കെട്ടിടം പണിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 2012 ജൂലൈ മാസത്തില്‍ പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവര്‍ത്തനം മാറ്റി.
2014-ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്. വെള്ളരിവയല്‍ വ്യാകുുലമാതാ പള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സുഹറ യു പി സ്കൂള്‍ ,അച്ചടക്കത്തിലും അധ്യയനത്തിലും വിട്ടുവീഴ്ചയില്ലാത്ത മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഉയര്‍ന്ന സാമൂഹികബോധവും സന്‍മാര്‍ക ചിന്തയും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തിക വേര്‍തിരിവില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനം നാടിന് അഭിമാനമായി ഇന്നും നിലകൊള്ളുന്നു
നിലവിലുള്ള അധ്യാപകർ
ക്രമ സംഖ്യ |
പേര് | തസ്തിക | ഫോൺ നമ്പർ |
---|---|---|---|
1 | സി .അക്കാമ്മ പി ജെ | പ്രധാനാധ്യാപിക | 9961241766 |
2 | ത്രേസിയാമ്മ ടി | എൽ.പി.എസ്.എ | 9744595919 |
3 | റോസ്‌മേരി എൻ | എൽ.പി.എസ്.എ | 9562536540 |
4 | ഡെയ്സി എൻ ജി . | യൂ .പി.എസ്.എ | 9605306578 |
5 | ആന്റണി എം ജെ . | യൂ .പി.എസ്.എ | 9495615238 |
6 | സെലീന കെ പി . | എൽ.പി.എസ്.എ | 9048299515 |
7 | റഷീദ ടി | അറബിക് | 9744756862 |
8 | ലിൻസ് ജോസ് . | എൽ.പി.എസ്.എ | 9400903893 |
9 | ബിജുമോൻ ഒ എം. | യൂ .പി.എസ്.എ | 9447852055 |
10 | ഷൈനി സ്റ്റീഫൻ . | സംസ്‌കൃതം | 8547962453 |
11 | നീനു പൗലോസ് . | ഉറുദു | 8943249840 |
12 | ജൂലി എ. | ഹിന്ദി | 7559094866 |
13 | ബാബു എം . | ഓഫീസ് അസിസ്റ്റന്റ് | 8156916555 |