ഐ.റ്റി ക്ലബ്ബ് 2011 - 12
ഐ.റ്റി ക്ലബ്ബിന്റെ ആദ്യയോഗം 2011 ജൂണ്‍ 27 ന് ഉച്ചയ്ക്ക് ഐ.റ്റി ലാബില്‍ വച്ച് നടന്നു. ഐ.റ്റി. ക്ലബ്ബ് അഡ്വൈസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 9 A യിലെ സൂരജിനെ ഐ.റ്റി ക്ലബ്ബ് കണ്‍വീനറായും 9 C യിലെ ആകാശിനെയും 9 D യിലെ മേഘയെയും ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. 2011 - 12 അദ്ധ്യയന വര്‍ഷം നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു.