പൂത്രിക്ക/വിദ്യാദീപം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 20 ജൂൺ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokan (സംവാദം | സംഭാവനകൾ)

പൂത്തൃക്ക ഹരിത വിദ്യാലയത്തിലേക്ക് ആന്ധ്രയില്‍ നിന്നും പഠന സംഘം
ആന്ധ്രയില്‍ നിന്നെത്തിയ തദ്ദേശ സ്വയംഭരണ സാരഥികള്‍ പൂത്തൃക്ക ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്‍ സന്ദര്‍ശിച്ചു.നാല്‍പ്പത് പേരടങ്ങുന്ന സംഘമാണ് എത്തിയത്. ആകര്‍ഷകമായസ്ക്കൂള്‍ അന്തരീക്ഷം നിരീക്ഷിച്ച് അവര്‍ അത്ഭുതപ്പെട്ടു. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ധാരാളമായി വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കപ്പെടുന്നു എന്നതാണ് അവരിവിടെ കണ്ട സവിശേഷത.സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മികവുകള്‍ ജനസമക്ഷത്തില്‍ എത്തിക്കുന്നതിന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി അറ്റ് സ്ക്കൂളിന്റേയും വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ കണ്ട ദൃശ്യവിരുന്ന് ഈ മികവുകളുടെ നേര്‍ക്കാഴ്ചകളായിരുന്നു. ഈ കാഴ്ചകള്‍ തേടിയുള്ള അന്വേഷണമാണ് ജനപ്രതിനിധികളുടെ സംഘത്തെ പൂത്തൃക്കയിലെത്തിച്ചത്.

"https://schoolwiki.in/index.php?title=പൂത്രിക്ക/വിദ്യാദീപം&oldid=108864" എന്ന താളിൽനിന്ന് ശേഖരിച്ചത്