ജി.വി.എച്ച്. എസ്.എസ്.കയ്യൂർ

16:36, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskayyoor (സംവാദം | സംഭാവനകൾ)


കാസര്‍ഗോ‍ഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂര്‍ പ്രദേശത്തെജനതയുടെഏകആശ്രയവുമായവിദ്യാലയങ്ങളിലൊന്നാണിത്.

ജി.വി.എച്ച്. എസ്.എസ്.കയ്യൂർ
വിലാസം
കാസര്ഗോഡ്

കാസര്ഗോഡ് ജില്ല
സ്ഥാപിതം25 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Gvhsskayyoor



ചരിത്രം

ജന്‍മിത്വ‍ത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ട‍ത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരില്‍ ഒരു ഹൈസ്കൂള്‍ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാര്‍ത്യ മാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മണ്‍മറഞ്ഞുപോയ മഹാരഥന്‍മാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എന്‍.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാര്‍ ,ശ്രീ.തൊണ്ടിയില്‍ രാമന്‍ ,ശ്രീ. പുളിങ്ങാടന്‍ കണ്ണന്‍ നായര്‍ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂണ്‍ 25 ന് മലബാര്‍ ‍ഡിസ്ട്രിക്റ്റ് ബോ‍ര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കര്‍ നിര്‍വ്വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

എട്ട്‍ഏക്കര്‍ 30സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 9 ഡിവിഷനുകളും യു.പി യില്‍ 4ഡിവിഷനുകളും വൊ.ഹയര്‍ സെക്കണ്ടറിക്ക് 6 ഡിവിഷനുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയ ത്തിനുണ്ട്.പരിമിതമായ സൗകര്യങ്ങളുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1957 -93 (വിവരം ലഭ്യമല്ല) 1994 കെ .കുഞ്ഞികൃഷ്ണന്‍ നായര്‍ 1995 - 03 എ. സോമന്‍ 2003-05 കെ.വി.കൃഷ്ണന്‍ 2005-06 ടി.വി.ദാമോദരന്‍ 2006-09 പി.എം. നാരായണന്‍ 2009- ജോസ് വര്ഗ്ഗീസ്
}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി.കരുണാകരന്‍- കാസര്‍ഗോ‍ഡ് എം.പി എം.വി.ബാലകൃഷ്ണന്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

11.071469, 76.077017, MMET HS Melmuri (K) 12.265797, 75.188842, GVHSSKAYYOOR kayyoor </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാസര്‍ഗോ‍ഡ് ജില്ല യിലെ ചെറുവത്തൂര്‍ നിന്ന് 7.കി.മി. കിഴക്കോട്ട് മുഴക്കോം വഴിയും,നീലേശ്വരത്തുനിന്ന്ചായ്യോം വഴി അരയാക്കടവ് പാലം കടന്നും കയ്യൂരില്‍ എത്താം.പയ്യ ന്നൂരില്‍ നിന്നും ചീമേനി വഴിയും കയ്യൂരില്‍ എത്താം

<googlemap version="0.9" lat="12.267201" lon="75.188402" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (K) 12.265797, 75.188842, GVHSSKAYYOOR kayyoor </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്._എസ്.എസ്.കയ്യൂർ&oldid=40671" എന്ന താളിൽനിന്ന് ശേഖരിച്ചത്