വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ
== സ്വപ്നം.....വെറുമൊരു സ്വപ്നം....... == (കഥ) അഭിനവ് തോമസ്
എന്റെ പേര് അഭിനവ്. ഞാന്‍ ഇപ്പോള്‍ ഒളിംപിക്സിലെ 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തിലാണ്. കാണികള്‍ ആര്‍ത്തിരമ്പുകയാണ്. പ്രത്യേകിച്ച് മലയാളികള്‍. എന്നിലാണ് അവരുടെ പ്രതീക്ഷ. തോറ്റ് പോയാല്‍ നാണക്കേടാണ്. എനിക്ക് അങ്ങനെ ഒരു ഭയം. എന്റെ ഉന്നം ദൂരയുള്ള ടാര്‍ഗറ്റിന്റെ മധ്യ ബിന്ദുവിലാണ്. എന്റെ നെഞ്ച് പിടയ്ക്കുമ്പോഴും കാണികളുടെ ആര്‍ത്തിരമ്പല്‍ വര്‍ദ്ധിച്ചുവന്നു. എന്റെ കൈവിരല്‍ കാഞ്ചിയില്‍ സ്പര്‍ശിച്ചു. ഒരു വലി. ഠേ…….വെടി കൊണ്ടോ? ഒരു നിമിഷത്തേക്ക് എല്ലാ ശബ്ദങ്ങളും നിലച്ചു. നിമിഷങ്ങള്‍ക്കകം ആര്‍ത്തിരമ്പല്‍ തിരിച്ചുവന്നു. അപ്പോള്‍ ഒരു അനൗണ്‍സ് മെന്റ് ഉണ്ടായി. അഭിനവ് ഗോള്‍ഡ് മെഡല്‍ നേടിയെന്ന്. എല്ലാവരും പൂക്കള്‍ എറിഞ്ഞു. എന്റെ കോച്ച് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അപ്പോള്‍ വളരെ വലിയ ശബ്ദത്തോടെ ഒരു ബെല്‍ മുഴങ്ങി. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഞാനിതാ എന്റെ കട്ടിലില്‍ കിടക്കുന്നു. മുഴങ്ങിക്കേട്ട ബെല്ല് എന്റെ അലാറം ക്ലോക്കിന്റെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാന്‍ അഭിനവ് ബിന്ദ്രയല്ല. അഭിനവ് തോമസാണ് എന്ന്. എല്ലാം ഒരു സ്വപ്നമായിരുന്നു……………
നാടന്‍ പാട്ട്
(ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ….എന്നിങ്ങനെ വടക്കന്‍ പാട്ടു രീതിയില്‍ ചൊല്ലണം)
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാന്‍ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലന്‍ പറന്നുവന്ന്
മീശമേലാനയെ കെട്ടിയിട്ടു
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കളിയാട്ടം കാണാന്‍ പോയി.
സിദ്ധാര്‍ത്ഥ്.എസ്.രാജ
എട്ടാം ക്ലാസ് ബി ഡിവിഷന്‍