20:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42048(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാൻ എന്ന ശൂന്യത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോടെന്നറിയില്ല ആർക്കായെന്നറിയില്ല
ആരോരുമറിയാത്ത നൊമ്പരങ്ങൾ
ആത്മാവിൻ ഈണവും
ഓർമ്മതൻ നീറ്റലും
ഒന്നിച്ചു ചേരുന്ന ദിനരാത്രങ്ങൾ
നീങ്ങുന്നു ഞാനിതാ അനന്തമായി മുന്നോട്ട്
പുതിയ ഘട്ടങ്ങൾ തൻ പ്രതീക്ഷയോടെ
അറിയുന്നു ഞാൻ ആ വേദനകളിലൊന്നിതാ
പഴയകാലത്തിൻ യുഗ സ്മരണയോടെ
ധാരയായി വീഴുന്ന അശ്രുബിന്ദുക്കൾ തൻ
വേദനകളിലൊന്നിതാ കേൾക്കുന്നു ഞാൻ
അകലേക്ക് മറയുന്ന ആത്മാവിൻ നോവുകൾ
അറിയാതെ ആരോടായി പറയുന്നു ഞാൻ
അറിയാതെ ആരോടായി പറയുന്നു ഞാൻ