20:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14023(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു രാവിൽ എങ്ങോ ഒളിച്ച നീ പ്രാണനെ തേടിയെത്തി....
രാവുകൾ മറയുമ്പോൾ, ആ കാണാതിഥി സ്പർശിച്ചവരുടെ മരണം ആ ശക്തിയെ പരസ്യപ്പെടുത്തി നിന്റെ ഉറവിടം തേടിപ്പോയ ആ വെള്ളകുപ്പായക്കാരെ നീ കൊന്നൊടുക്കി
ഞങ്ങളുടെ മണ്ണിൽ പിറന്ന ആ കൊച്ചതിഥിക്ക്, നാം ഒരു വിളിപ്പേര് നൽകി
ലോകത്തെ ഇരുട്ടിലേക് നയിച്ച "കൊറോണ"
നിനക്കെതിരെ ഇനി ഒരേയൊരായുധം
സ്നേഹം, ജനകൂട്ടായ്മ
ഇതിനുമുന്നിൽ നിനക്ക് കീഴടങ്ങിയെ പറ്റു.